ഒരുങ്ങുക, മഴയെത്തും മുമ്പെ ആലംബഹീനരെ രക്ഷിക്കാൻ : സീൽ
text_fieldsമുംബൈ: മഹാനഗരത്തിൻ്റെ തെരുവുകളിൽ നിരാലംബരായി കഴിയുന്നവരെ രക്ഷിക്കാൻ പനവേലിലെ സീൽ ആശ്രമത്തിൻ്റെ നേതൃത്വത്തിൽ രക്ഷാദൗത്യത്തിന് ഒരുങ്ങുന്നു. മഴയെത്തുന്നതിനു മുന്നേ നവി മുംബൈ കേന്ദ്രീകരിച്ചാണ് രക്ഷാദൗത്യം.
മഴക്കാലത്ത് രക്ഷാപ്രവർത്തനം പ്രയാസമാകുകയും അസുഖ ബാധിതരായവർ രോഗം മൂർച്ഛിച്ച് മരണപ്പെടുന്നതും കണ്ടാണ് ഇത്തരത്തിലൊരു ശ്രമത്തിന് നവി മുംബൈ ഒരുങ്ങുന്നത്. 'മഴയെത്തും മുമ്പേ' എന്ന പേരിൽ സീലിൻ്റെ സന്നദ്ധ പ്രവർത്തകരും മുംബൈയിലെ സാമൂഹിക - സാംസ്കാരിക പ്രവർത്തകരും കൈ കോർത്താണ് 'റെസ്ക്യൂനെറ്റ് 2024' എന്ന രക്ഷാപ്രവർത്തനത്തിനിറങ്ങുന്നത്.
തെരുവോരങ്ങളിൽ നിന്ന് രക്ഷിച്ച് ഒടുവിൽ അവരുടെ കുടുംബങ്ങളിൽ എത്തിക്കുകയാണ് ലക്ഷ്യം. ' മഴയെത്തും മുമ്പെ ' എന്ന രക്ഷാ- പുനരധിവാസ ശ്രമങ്ങൾ മേയ് 22 ന് തുടങ്ങും.
ഇതു വരെ തെരുവിൽ നിന്നും കണ്ടെത്തിയ 500 ഓളം പേരെ അവരുടെ കുടുംബങ്ങളെ കണ്ടെത്തി ഏൽപ്പിച്ചിട്ടുണ്ട്.
അശരണരരെ സീൽ ആശ്രമത്തില്‍ എത്തിച്ച്, ചികിത്സ നല്‍കിയ ശേഷം ബന്ധുക്കളെ തിരികെ ഏല്‍പ്പിക്കുന്ന രീതിയിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിട്ടുള്ളത് എന്ന് സീലിലെ പാസ്റ്റർ കെ എം ഫിലിപ്പ് പറഞ്ഞു.
''തെരുവിലെ മിക്കവരും സ്വന്തമായി ഭക്ഷണം പോലും കഴിക്കാന്‍ പറ്റാത്ത അവസ്ഥ യിലാണ് സീലില്‍ വരുന്നത്. അങ്ങനെയുള്ളവരെ ശുശ്രൂഷ ചെയ്ത് എല്ലാം മാറ്റിയെടുത്തു സ്വന്തം വീട്ടിലേക്ക് അയക്കും. അങ്ങനെയുള്ളവരെയാണ് സീലിന് വേണ്ടത്, കാരണം രോഗമുക്തി നേടി അവര്‍ ഇവിടെ നിന്നും സ്വന്തം വീടുകളിലേക്ക് പറഞ്ഞയക്കുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം വാക്കുകളില്‍ പറഞ്ഞറിയിക്കാന്‍ കഴിയില്ല. അതാണ് സീലിന്‍റെ പരമമായ ദൗത്യവും'', ഫിലിപ്പ് പറഞ്ഞു.
'മഴയെത്തും മുമ്പെ 'യുടെ സന്നദ്ധ പ്രവർത്തകരെ വിളിക്കേണ്ട നമ്പറുകൾ:
പാസ്റ്റർ ബിജു 9321253899
ജൈനമ്മ 8108688029
ലൈജി വർഗീസ് 9820075404
സീൽ ഓഫീസ് 9137424571
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.