ഖുർആൻ പാരായണമില്ലാതെ ബേലൂർ രഥോത്സവം
text_fieldsബംഗളൂരു: ഹിന്ദുത്വസംഘടനകളുടെ എതിർപ്പിനെ തുടർന്ന് ക്ഷേത്രാചാരപ്രകാരമുള്ള ഖുർആൻ പാരായണമില്ലാതെ ആദ്യമായി മൈസൂരുവിലെ ബേലൂർ ചെന്നകേശവ രഥോത്സവം നടന്നു. ഖുർആൻ പാരായണംചെയ്യാൻ നിബന്ധനക്ക് വിധേയമായി ദേവസ്വംവകുപ്പ് നേരത്തേ അനുമതി നൽകിയിരുന്നു.
രഥത്തിനുമുന്നിൽനിന്ന് ഖുർആൻ പാരായണംചെയ്യുന്നതിനുപകരം ക്ഷേത്രത്തിന്‍റെ പടിക്കെട്ടിനുസമീപത്തുനിന്ന് പാരായണം ചെയ്യാമെന്നായിരുന്നു ദേവസ്വംവകുപ്പ് ഉത്തരവിറക്കിയത്. എന്നാൽ അനുകൂല ഉത്തരവ് ലഭിച്ചിട്ടും പാരായണം പൂർണമായും ഒഴിവാക്കിയാണ് ഉത്സവം നടന്നത്.
1932 മുതൽ രഥോത്സവത്തിൽ തുടരുന്ന ആചാരമാണ് ഖുർആൻ പാരായണം. എന്നാൽ, കഴിഞ്ഞ ഏതാനും വർഷങ്ങളായി വിശ്വഹിന്ദുപരിഷത്ത്, ബജംറഗ്‍ദൾ തുടങ്ങിയ ഹിന്ദുത്വസംഘടനകളുടെ എതിർപ്പുണ്ട്. ഇത്തവണ തഹസിൽദാർക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു.
തുടർന്നാണ് ഖുർആൻ പാരായണം ഒഴിവാക്കി ഉത്സവം നടത്തിയത്. വർഷങ്ങളായി രഥോത്സവത്തിൽ ഖുർആൻ പാരായണം ചെയ്യുന്ന മൗലവിയായ സെയ്ദ് സജാദ് ബാഷ ഇക്കുറിയുമെത്തിയിരുന്നു. ക്ഷേത്രത്തിന്‍റെ പടിക്കെട്ടിനുസമീപത്തുനിന്ന് പ്രാർഥിച്ച ഇദ്ദേഹം ഖുർആൻ പാരായണം ചെയ്തില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.