ബെമ ചാരിറ്റബിൾ സൊസൈറ്റി നോർക്ക കാർഡിന് അപേക്ഷ കൈമാറി
text_fieldsബംഗളൂരു: ബെമ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ സമാഹരിച്ച, പ്രവാസി മലയാളികൾക്കായുള്ള 124 നോർക്ക ഇൻഷുറൻസ്/തിരിച്ചറിയൽ കാർഡിനുള്ള അപേക്ഷകൾ കൈമാറി. പ്രസിഡന്റ് ജോസ് ഫ്രാൻസിസ്, സെക്രട്ടറി ടി.ടി. രാജേഷ്, ട്രഷറർ പി. പവിത്രൻ, വനിത വിങ് നിർവാഹക സമിതിയംഗം മിനി ടോം, ട്രഷറർ ഷിത രാജേഷ്, ലിസി തോമസ് എന്നിവർ ചേർന്നാണ് നോർക്ക വികസന ഓഫിസർക്ക് കൈമാറിയത്.
കലാ സാംസ്കാരിക ജീവകാരുണ്യ രംഗത്ത് ആറു വർഷമായി ബെമ ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തിച്ചുവരുന്നു. നോർക്ക തിരിച്ചറിയൽ കാർഡുള്ളവർക്ക് എളുപ്പത്തിൽ പ്രവാസി ക്ഷേമനിധിയിൽ അംഗത്വമെടുക്കാമെന്ന് വികസന അറിയിച്ചു. കേരളത്തിന് പുറത്തു താമസിക്കുന്നവർ പ്രവാസി ക്ഷേമനിധി അംഗത്വത്തിനുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട റസിഡന്റ് സർട്ടിഫിക്കറ്റിനു പകരമായി നോർക്ക റൂട്സ് നൽകുന്ന എൻ.ആർ.കെ ഇൻഷുറൻസ് കാർഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സമർപ്പിച്ചാൽ മതിയാകും.
കൂടുതൽ വിവരങ്ങൾക്ക് 080-25585090 നമ്പറിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.