ബംഗളൂരുവിൽ ശൈത്യമേറി; താപനില 10.2 ഡിഗ്രി സെല്‍ഷ്യസിൽ
text_fieldsബംഗളൂരു: ബംഗളൂരു നഗരത്തിൽ അതിശൈത്യം ഇത്തവണ നേരത്തേയെത്തി. ശനിയാഴ്ച നഗരപരിധിയിലെ ചില ഭാഗങ്ങളില്‍ കുറഞ്ഞ താപനില 10.2 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ (ഐ.എം.ഡി) റിപ്പോർട്ട്. പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തിലാണ് ജനുവരിയില്‍ കഠിന ശൈത്യത്തിലേക്ക് ബംഗളൂരു വഴുതിയത്.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ടുകള്‍ അനുസരിച്ച് വരുംദിവസങ്ങളില്‍ താപനില വൻതോതിൽ കുറയും. കഴിഞ്ഞ ദിവസങ്ങളിൽ ഉത്തരേന്ത്യയിലെ പലയിടങ്ങളിലും അനുഭവപ്പെട്ട ശൈത്യ തരംഗമാണ് ബംഗളൂരുവില്‍ താപനിലയില്‍ കുറവുണ്ടാക്കുന്നതെന്നാണ് പ്രവചനം.
നഗരത്തിൽ താപനില താഴ്ന്നതിനൊപ്പം പ്രഭാത മൂടല്‍മഞ്ഞ് ദൃശ്യപരതയെയും ബാധിക്കും. അതിരാവിലെ യാത്ര ചെയ്യുന്നവർക്ക് കനത്തമഞ്ഞു കാരണം മുന്നിലെ കാഴ്ചകള്‍ പോലും വ്യക്തമായെന്നു വരില്ല. മൂടൽമഞ്ഞ് വിമാന സർവിസുകളെയും ബാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.