Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബംഗളൂരു കഫേ സ്ഫോടന...

ബംഗളൂരു കഫേ സ്ഫോടന കേസ്; അറസ്റ്റിലായ പ്രതികളെ 10 ദിവസത്തേക്ക് എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു

text_fields
bookmark_border
ബംഗളൂരു കഫേ സ്ഫോടന കേസ്; അറസ്റ്റിലായ പ്രതികളെ 10 ദിവസത്തേക്ക് എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു
cancel
camera_alt

രാമേശ്വരം കഫേ ബോംബ് സ്ഫോടന കേസ് പ്രതികളെ എൻ.ഐ.എ കോടതിയിൽനിന്ന് പുറത്തേക്ക് കൊണ്ടുവരുന്നു

ബം​ഗ​ളൂ​രു: വൈ​റ്റ്ഫീ​ൽ​ഡ് ബ്രൂ​ക്ക് ഫീ​ൽ​ഡി​ലെ രാ​മേ​ശ്വ​രം ക​ഫേ​യി​ലു​ണ്ടാ​യ ബോം​ബ് സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ 10 ദി​വ​സ​ത്തേ​ക്ക് എ​ൻ.​ഐ.​എ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. ശി​വ​മൊ​ഗ്ഗ തീ​ർ​ഥ​ഹ​ള്ളി സ്വ​ദേ​ശി​ക​ളാ​യ മു​സ​വ്വി​ർ ഹു​സൈ​ൻ ഷ​സീ​ബ് (30), അ​ബ്ദു​ൽ മ​തീ​ൻ അ​ഹ​മ്മ​ദ് താ​ഹ (30) എ​ന്നി​വ​രെ​യാ​ണ് ശ​നി​യാ​ഴ്ച ബം​ഗ​ളൂ​രു​വി​ലെ എ​ൻ.​ഐ.​എ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി മു​മ്പാ​കെ ഹാ​ജ​രാ​ക്കി​യ​ത്.

വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​നാ​യി ഇ​രു​വ​രെ​യും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​ന​ൽ​കി. മു​സ​വ്വി​ർ ഹു​സൈ​ൻ ഷ​സീ​ബാ​ണ് ബോം​ബ് സ്ഥാ​പി​ച്ച​തെ​ന്നും അ​ബ്ദു​ൽ മ​തീ​ൻ അ​ഹ​മ്മ​ദ് താ​ഹ​യാ​ണ് ഇ​തി​ന്‍റെ മു​ഖ്യ​സൂ​ത്ര​ധാ​ര​നെ​ന്നു​മാ​ണ് എ​ൻ.​ഐ.​എ ക​ണ്ടെ​ത്ത​ൽ. മാ​ർ​ച്ച് ഒ​ന്നി​ന് രാ​മേ​ശ്വ​രം ക​ഫേ​യി​ൽ ന​ട​ന്ന സ്ഫോ​ട​ന​ത്തി​ൽ ഒ​മ്പ​തു​പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru Newsrameswaram cafe blast case
News Summary - Bengaluru cafe blast case
Next Story