ബംഗളൂരു നഗരത്തിൽ വീണ്ടും പുലിഭീതി
text_fieldsബംഗളൂരു: ബൊമ്മനഹള്ളി ഇൻഡസ്ട്രിയൽ ഭാഗത്ത് ഭീതി പരത്തിയ പുലിയെ നവംബർ ഒന്നിന് വനപാലകർ വെടിവെച്ചുകൊന്നതിന്റെ ആശ്വാസം വിടുംമുമ്പേ നഗരത്തിൽ വീണ്ടും പുലിഭീതി.
ഒരു പുലിയെ എ.ഇ.സി.എസ് ലേഔട്ട്, എം.എസ് ധോണി ഗ്ലോബൽ സ്കൂൾ എന്നിവയുടെ പരിസരങ്ങളിലും മറ്റൊന്നിനെ നൈസ് റോഡ് ഭാഗത്തെ ചിക്കതൊഗുരു ഭാഗത്തുമാണ് കണ്ടത്. ഇവയെ പിടികൂടാനായി കൂട് സ്ഥാപിച്ചിട്ടുണ്ട്. നവംബർ ഒന്നിന് കൊന്ന പുലിയേക്കാൾ പ്രായം കുറഞ്ഞ പുലിയെയാണ് വീണ്ടും കണ്ടതെന്ന് വനംവകുപ്പ് അറിയിച്ചു. നേരത്തേ സിങ്ങസാന്ദ്രയിലെ കുഡ്ലു ഗേറ്റിനു സമീപം കണ്ടെത്തിയ പുലിയെയാണ് നവംബർ ഒന്നിന് വെടിവെച്ചുകൊന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.