Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബംഗളൂരു അന്താരാഷ്ട്ര...

ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം; ‘ഞങ്ങളുടെ ശബ്ദം അവർ ഓരോ ദിനവും ചുരുക്കിക്കൊണ്ടേയിരിക്കുന്നു’

text_fields
bookmark_border
film
cancel
camera_alt

‘കി​സാ​ൻ സ​ത്യ​ഗ്ര​ഹ’ സം​വി​ധാ​യ​ക​ൻ കേ​സ​രി ഹാ​രാ​വൂ

ബം​ഗ​ളൂ​രു: രാ​ജ്യ​ത്തെ ക​ർ​ഷ​ക​സ​മ​രം സം​ബ​ന്ധി​ച്ച ഡോ​ക്യു​മെ​ന്‍റ​റി​യാ​യ ‘കി​സാ​ൻ സ​ത്യ​ഗ്ര​ഹ’​യു​ടെ പ്ര​ദ​ർ​ശ​ന​ത്തി​ന് ബം​ഗ​ളൂ​രു അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​യി​ൽ (ബി​ഫ്സ് 2024) കേ​ന്ദ്രം അ​നു​മ​തി നി​ഷേ​ധി​ച്ച​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ക​ന്ന​ട സം​വി​ധാ​യ​ക​ൻ കേ​സ​രി ഹാ​രാ​വൂ. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി ഞ​ങ്ങ​ളു​ടെ ശ​ബ്ദം അ​വ​ർ ചു​രു​ക്കി​ക്കൊ​ണ്ടേ​യി​രി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ച​ല​ച്ചി​ത്ര​മേ​ള​ക്കി​ടെ വാ​ർ​ത്ത ഏ​ജ​ൻ​സി​യോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ന്ദ്രം ഭ​രി​ക്കു​ന്ന ബി.​ജെ.​പി സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന മൂ​ന്ന് ക​ർ​ഷ​ക വി​രു​ദ്ധ നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ന്‍റെ​യും ഡ​ൽ​ഹി കേ​ന്ദ്രീ​ക​രി​ച്ച് മാ​സ​ങ്ങ​ൾ നീ​ണ്ട പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ​യും ക​ഥ പ​റ​യു​ന്ന ഡോ​ക്യു​മെ​ന്‍റ​റി​ക്ക് കേ​ന്ദ്ര വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രാ​ല​യ​മാ​ണ് പ്ര​ദ​ർ​ശ​നാ​നു​മ​തി ത​ട​ഞ്ഞ​ത്. സി​നി​മ പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ ഷെ​ഡ്യൂ​ൾ പു​റ​ത്തു​വ​ന്ന​പ്പോ​ഴാ​ണ് ത​ന്‍റെ ഡോ​ക്യു​മെ​ന്‍റ​റി ത​ഴ​യ​പ്പെ​ട്ട​കാ​ര്യം അ​റി​യു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബി​ഫ്സ് 2024ന്‍റെ കാ​റ്റ​ലോ​ഗ് ത​യാ​റാ​ക്കു​മ്പോ​ൾ ത​ന്‍റെ ഡോ​ക്യു​മെ​ന്‍റ​റി അ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, ഷെ​ഡ്യൂ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഡോ​ക്യു​മെ​ന്‍റ​റി ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​തോ​ടെ താ​ൻ ഫെ​സ്റ്റി​വ​ൽ ആ​ർ​ട്ടി​സ്റ്റി​ക് ഡ​യ​റ​ക്ട​ർ എ​ൻ. വി​ദ്യാ​ശ​ങ്ക​റി​നെ വി​ളി​ച്ചു. കേ​ന്ദ്ര അ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​നാ​ൽ അ​വ​സാ​ന നി​മി​ഷം ഡോ​ക്യു​മെ​ന്‍റ​റി ഷെ​ഡ്യൂ​ളി​ൽ​നി​ന്ന് മാ​റ്റേ​ണ്ടി​വ​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രാ​യ ഞ​ങ്ങ​ളു​ടെ ശ​ബ്ദം ഓ​രോ ദി​നം ചെ​ല്ലും​തോ​റും പി​ന്നെ​യും പി​ന്നെ​യും ചു​രു​ക്ക​പ്പെ​ടു​ക​യാ​ണെ​ന്ന് എ​നി​ക്ക് മ​ന​സ്സി​ലാ​യി- അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​രു കാ​ര​ണ​വും അ​റി​യി​ക്കാ​തെ​യാ​ണ് കേ​​ന്ദ്ര സ​ർ​ക്കാ​ർ ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ പ്ര​ദ​ർ​ശ​നാ​നു​മ​തി ത​ട​ഞ്ഞ​തെ​ന്ന് ഫെ​സ്റ്റി​വ​ൽ ഡ​യ​റ​ക്ട​ർ കെ.​വി. ത്രി​ലോ​ക് ച​ന്ദ്ര ചൂ​ണ്ടി​ക്കാ​ട്ടി. ച​ല​ച്ചി​​ത്ര​മേ​ള​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന എ​ല്ലാ സി​നി​മ​ക​ളും അ​നു​മ​തി​ക്കാ​യി ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ബ്രോ​ഡ്കാ​സ്റ്റി​ങ് മ​ന്ത്രാ​ല​യ​ത്തി​ന് അ​യ​​ക്കേ​ണ്ട​തു​ണ്ട്. 200 സി​നി​മ​ക​ൾ ഞ​ങ്ങ​ൾ അ​യ​ച്ചു. ആ​ദ്യം ആ​റ് സി​നി​മ​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യി​ല്ല. ഇ​വ വീ​ണ്ടും അ​യ​ച്ചു. ഇ​തി​ൽ ക​ർ​ഷ​ക​സ​മ​രം സം​ബ​ന്ധി​ച്ച ഡോ​ക്യു​മെ​ന്‍റ​റി​യും യു​ക്രെ​യ്നി​യ​ൻ ചി​ത്ര​മാ​യ ‘20 ഡെ​യ്സ് ഇ​ൻ മ​രി​യോ​പോ​ൾ’ എ​ന്ന സി​നി​മ​യും കേ​ന്ദ്രം ത​ട​ഞ്ഞ​താ​യി ത്രി​ലോ​ക് ച​ന്ദ്ര പ​റ​ഞ്ഞു.

ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ൽ ഇ​ന്ന്

ബം​ഗ​ളൂ​രു: ഇ​ന്ന് സം​വി​ധാ​യി​ക ക​വി​ത ല​​ങ്കേ​ഷി​ന്‍റെ ‘ദീ​വീ​രി’, ശ്രീ​ല​ങ്ക​ൻ സം​വി​ധാ​യ​ക​ൻ അ​ഷ്ഫാ​ക് മു​ഹ​മ്മ​ദി​ന്‍റെ ‘ഫേ​സ് ക​വ​ർ’, ടു​ണീ​ഷ്യ​ൻ ചി​ത്രം ‘ഫോ​ർ ഡോ​ട്ടേ​ഴ്സ്’, തു​ർ​ക്കി ചി​ത്രം ‘ഡോ​ർ​മി​റ്റ​റി’, സ്പാ​നി​ഷ് ചി​ത്രം ‘ക്ലോ​സ് യു​വ​ർ ഐ​സ്’ തു​ട​ങ്ങി​യ​വ പ്ര​ദ​ർ​ശി​പ്പി​ക്കും.

മൂ​ന്നു മ​ല​യാ​ള ചി​ത്ര​ങ്ങ​ള​ട​ക്കം ഒ​രു പി​ടി മി​ക​ച്ച സി​നി​മ​ക​ളു​ടെ പ്ര​ദ​ർ​ശ​ന​ങ്ങ​ളാ​ണ് ശ​നി​യാ​ഴ്ച ന​ട​ന്ന​ത്. ന​വാ​ഗ​ത​നാ​യ കെ.​ആ​ർ. ഉ​ണ്ണി സം​വി​ധാ​നം ചെ​യ്ത ‘ഒ​ങ്കാ​റ’, ഫാ​സി​ൽ റ​സാ​ക് സം​വി​ധാ​നം ചെ​യ്ത ‘ത​ട​വ്’, ടി​നു പാ​പ്പ​ച്ച​ൻ സം​വി​ധാ​നം ചെ​യ്ത ‘ചാ​വേ​ർ’ എ​ന്നീ മ​ല​യാ​ള സി​നി​മ​ക​ൾ​ക്കു പു​റ​മെ, മൊ​റോ​ക്ക​ൻ സം​വി​ധാ​യ​ക​ൻ ഫാ​യി​സി ബെ​ൻ​സെ​യ്ദി​യു​ടെ ‘ഡെ​സേ​ർ​ട്സ്’, മെ​ക്സി​ക്ക​ൻ ചി​ത്രം ‘ഹി​റോ​യി​ക്’, ഇം​ഗ്ലീ​ഷ് ചി​ത്രം ‘ദ ​ഓ​ൾ​ഡ് ഓ​ക്’, മം​ഗോ​ളി​യ​ൻ ചി​ത്രം ‘സി​റ്റി ഓ​ഫ് വി​ൻ​ഡ്’, ഇ​റാ​നി​യ​ൻ ചി​ത്രം ‘എം​പ്റ്റി നെ​റ്റ്സ്’ തു​ട​ങ്ങി​യ​വ​യും പ്ര​ദ​ർ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru International Film Festival
News Summary - Bengaluru International Film Festival
Next Story