ബംഗളൂരു: കേരളത്തിലേക്ക് ഓണക്കാല അവധി സ്പെഷൽ ട്രെയിൻ
text_fieldsബംഗളൂരു: ബംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള ഓണക്കാല അവധി സ്പെഷൽ ട്രെയിൻ തിങ്കളാഴ്ച പുറപ്പെടും. തിങ്കളാഴ്ച രാവിലെ ഏഴിന് ബൈയപ്പനഹള്ളി എസ്.എം.വി.ടിയിൽനിന്ന് പുറപ്പെടുന്ന ബൈയപ്പനഹള്ളി എസ്.എം.വി.ടി- കൊച്ചുവേളി സ്പെഷൽ (06557) രാത്രി 10.45ന് കൊച്ചുവേളിയിലെത്തും. ചൊവ്വാഴ്ച വൈകീട്ട് 7.45ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെടുന്ന കൊച്ചുവേളി- ബൈയപ്പനഹള്ളി എസ്.എം.വി.ടി സ്പെഷൽ എക്സ്പ്രസ് (06558) ബുധനാഴ്ച രാവിലെ 11ന് ബംഗളൂരുവിലെത്തും.
വൈറ്റ്ഫീൽഡ്, ബംഗാർപേട്ട്, ജോലാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.