ബംഗളൂരു; കഥാവായനയും സംവാദവും നാളെ
text_fieldsബംഗളൂരു: കേരള സമാജം ദൂരവാണി നഗർ പ്രതിമാസ സാഹിത്യ ചർച്ചയുടെ ഭാഗമായി കഥാവായനയും സംവാദവും ഞായറാഴ്ച നടക്കും. സാഹിത്യകാരൻ സുഭാഷ് ചന്ദ്രൻ എഴുതിയ ‘ജ്ഞാനസ്നാനം’ എന്ന കഥയുടെ പശ്ചാത്തലത്തിൽ കാലത്തെ അതിജീവിക്കാൻ കെൽപ്പുള്ള കഥകൾ എന്ന വിഷയത്തെക്കുറിച്ച് നിരൂപകനും അധ്യാപകനുമായ പ്രഫ. കെ.വി. സജയ് മുഖ്യപ്രഭാഷണം നടത്തും. രാവിലെ 10ന് വിജനപുരയിലുള്ള ജൂബിലി സ്കൂളിൽ നടക്കുന്ന പരിപാടിയിൽ സമാജം പ്രസിഡന്റ് മുരളീധരൻ നായർ അധ്യക്ഷത വഹിക്കും. മുൻ പ്രസിഡന്റും സാഹിത്യ വിഭാഗം ചെയർമാനുമായ എം.എസ്. ചന്ദ്രശേഖരൻ ചർച്ച ഉദ്ഘാടനം ചെയ്യും. കവിതാലാപനവും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.