Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബംഗളൂരു ടെക്...

ബംഗളൂരു ടെക് സമ്മിറ്റ്: ജി.ഐ.എ മീറ്റ് സംഘടിപ്പിച്ചു

text_fields
bookmark_border
Tech Summit GIA Meet
cancel
camera_alt

ബം​ഗ​ളൂ​രു ടെ​ക് സ​മ്മി​റ്റി​ന് മു​ന്നോ​ടി​യാ​യി സം​ഘ​ടി​പ്പി​ച്ച ജി.​ഐ.​എ സം​ഗ​മം ഐ.​ടി-​ബി.​ടി മ​ന്ത്രി പ്രി​യ​ങ്ക് ഖാ​ര്‍ഗെ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക ഐ.​ടി -ബി.​ടി വ​കു​പ്പി​ന് കീ​ഴി​ൽ ന​വം​ബ​റി​ൽ ന​ട​ക്കു​ന്ന ബം​ഗ​ളൂ​രു ടെ​ക് സ​മ്മി​റ്റി​ന് മു​ന്നോ​ടി​യാ​യി ഗ്ലോ​ബ​ൽ ഇ​ന്ന​വേ​ഷ​ൻ അ​ല​യ​ൻ​സി​ന്റെ (ജി.​ഐ.​എ) സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ബം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ൽ ന​ട​ന്ന സം​ഗ​മം ഐ.​ടി -ബി.​ടി മ​ന്ത്രി പ്രി​യ​ങ്ക് ഖാ​ര്‍ഗെ ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​റോ​പ്പി​ലെ​യും അ​മേ​രി​ക്ക​യി​ലെ​യും ക​മ്പ​നി​ക​ള്‍ക്ക് ഇ​ന്ത്യ​യി​ല്‍ വ്യാ​പാ​രം ന​ട​ത്താ​നു​ള്ള മു​ന്‍നി​ര കേ​ന്ദ്ര​മാ​ണ് ബം​ഗ​ളൂ​രു​വെ​ന്നും 40 ശ​ത​മാ​ന​ത്തി​ല​ധി​കം ആ​ഗോ​ള ശേ​ഷി കേ​ന്ദ്ര​ങ്ങ​ളും (ജി.​സി.​സി) ക​ര്‍ണാ​ട​ക​ത്തി​ലാ​ണ് സ്ഥാ​പി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ജി.​സി.​സി ന​യ​ത്തി​ന്റെ ആ​ദ്യ ക​ര​ട് ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ ത​യാ​റാ​കു​മെ​ന്നും അ​തു​വ​ഴി ഓ​ഹ​രി​യു​ട​മ​ക​ള്‍ക്ക് വി​ല​യി​രു​ത്താ​നും നി​ര്‍ദേ​ശ​ങ്ങ​ള്‍ ന​ല്‍കാ​നും സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ടെ​ക് സ​മ്മി​റ്റി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന രാ​ജ്യ​ങ്ങ​ള്‍ക്കി​ട​യി​ലും അ​ന്താ​രാ​ഷ്ട്ര വ്യാ​പാ​ര മി​ഷ​ന്‍ പ്ര​തി​നി​ധി​ക​ള്‍ക്കി​ട​യി​ലും ടെ​ക് സ​മ്മി​റ്റി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് ജി.​ഐ.​എ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ച​ത്. ഐ.​ടി -ബി.​ടി വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ എ​ച്ച്.​വി. ദ​ര്‍ശ​ന്‍, കെ.​ഐ.​ടി.​എ​സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ എ​ക്രൂ​പ് കൗ​ര്‍ തു​ട​ങ്ങി​യ​വ​രും ജി.​ഐ.​എ രാ​ജ്യ​ങ്ങ​ളി​ലെ കോ​ണ്‍സ​ല്‍ ജ​ന​റ​ല്‍മാ​രും സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ബം​ഗ​ളൂ​രു ടെ​ക് സ​മ്മി​റ്റ് ന​വം​ബ​ർ 19 മു​ത​ൽ 21 വ​രെ ബാം​ഗ്ലൂ​ർ പാ​ല​സി​ൽ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru Tech SummitGlobal Innovation Alliance Meet
News Summary - Bengaluru Tech Summit G.I.A Meet
Next Story