ഗൃഹനാഥന് ബെസ്കോം ഷോക്ക്! നൽകിയത് അഞ്ചു ലക്ഷത്തിന്റെ ബിൽ
text_fieldsബംഗളൂരു: ബംഗളൂരു നഗരത്തിൽ താമസിക്കുന്ന ഗൃഹനാഥന് ബെസ്കോം വക ഷോക്ക്. 5,86,736 രൂപയുടെ ബില്ലാണ് അധികൃതർ വിശശ്വേരയ്യ ലേഔട്ടിലെ ഗൃഹനാഥനായ പ്രസന്നകുമാർ അയ്യങ്കാറിന് നൽകിയത്.
രണ്ടാം തവണയാണ് ഇദ്ദേഹത്തിന് ഇത്തരത്തിൽ വൻതുക കറന്റ് ബില്ലായി ലഭിക്കുന്നത്. മേയ് മാസത്തെ ഉപയോഗത്തിന് 5,91,087 രൂപയുടെ ബിൽ ജൂണിൽ ലഭിച്ചിരുന്നു. തുടർന്ന് പരാതിയുമായി ബെസ്കോമിനെ സമീപിച്ചു. പിഴവ് തിരുത്തി അധികൃതർ 214 രൂപയുടെ ബിൽ നൽകി. പ്രസന്നകുമാർ ഇതടക്കുകയും ചെയ്തു.
എന്നാൽ, ജൂണിലെ ഉപഭോഗത്തിന് വീണ്ടും കനത്ത തുക ബില്ലായി വന്നു. വീട്ടിൽ മൂന്ന് കിലോവാട്ട് സോളാർ പാനൽ സ്ഥാപിച്ചിട്ടുള്ള പ്രസന്നകുമാറിന്റെ വീട്ടിൽ അഞ്ചു കിലോ വാട്ടിന്റെ ബാക്കപ് ശേഷിയുമുണ്ട്.
ശരാശരി 100 മുതൽ 200 രൂപവരെ മാത്രമേ ബിൽ വരാറുള്ളൂ. സാങ്കേതിക തകരാർമൂലമാണ് വൻതുക ബിൽ വന്നതെന്ന് കരുതുന്നു. പരാതിയുമായി ബെസ്കോം ഹെഡ് ഓഫിസിനെ സമീപിക്കാനൊരുങ്ങുകയാണ് പ്രസന്ന കുമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.