മദ്യശാലകൾ കുറക്കും -എച്ച്.കെ. പാട്ടീൽ
text_fieldsബംഗളൂരു: സംസ്ഥാനത്ത് മദ്യശാലകൾ കുറച്ചുകൊണ്ടുവരുന്നത് പരിഗണനയിലാണെന്ന് നിയമ പാർലമെന്ററി കാര്യ മന്ത്രി എച്ച്.കെ. പാട്ടീൽ. പഞ്ചായത്തുകളുടെ പരിധിയിൽ മദ്യഷാപ്പുകൾ തുറക്കാനുള്ള നിർദേശം മുഖ്യമന്ത്രി സിദ്ദരാമയ്യ തള്ളിയതിന്റെ പിറ്റേദിവസമാണ് മന്ത്രിയുടെ പ്രസ്താവന. കൂടുതൽ മദ്യശാലകൾ തുറക്കുകയെന്നത് സാമൂഹികാരോഗ്യത്തിന് നല്ലതല്ലെന്ന് അദ്ദേഹം പറഞ്ഞു. മദ്യവിൽപന സംസ്ഥാനത്തിന്റെ വരുമാനം വർധിപ്പിക്കുമെന്നത് ശരിയാണ്. പക്ഷേ, സമൂഹത്തിന്റെ ആരോഗ്യത്തിനാണ് പ്രാമുഖ്യം നൽകുന്നത്.
സംസ്ഥാനത്ത് മദ്യക്കടകൾ കുറച്ചുകൊണ്ടുവരും. മദ്യക്കടകളുടെ എണ്ണം വർധിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പൂർണമായി മദ്യം നിരോധിക്കണമെന്നും ഇതിന് ബി.ജെ.പി സർക്കാർ തയാറാകണമെന്നും സമാധാനപൂർണവും സന്തോഷകരവുമായ സമൂഹത്തിന് അടിത്തറയിടണമെന്നും ബി.കെ. പാട്ടീൽ കോവിഡ് കാലത്ത് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.