മേൽപാലത്തിൽ സവർക്കറുടെ പേര് മറച്ച് ഭഗത് സിങ്ങിന്റെ പേര് സ്ഥാപിച്ചു
text_fieldsമേൽപാലത്തിൽ എൻ.എസ്.യു.ഐ പ്രവർത്തകർ ഭഗത് സിങ് ബാനർ സ്ഥാപിക്കുന്നു
ബംഗളൂരു: യെലഹൻക പൊലീസ് സ്റ്റേഷൻ പരിധിയിൽ ബംഗളൂരു മേൽപാലത്തിൽ വീർ സവർക്കറുടെ പേരിനു മുകളിൽ ചൊവ്വാഴ്ച വൈകീട്ട് എൻ.എസ്.യു.ഐ പ്രവർത്തകർ കറുപ്പ് ചായം തേച്ചു. സവർക്കറുടെ പേര് മറച്ച് ഭഗത് സിങ് ഫ്ലൈ ഓവർ എന്ന ബാനർ സ്ഥാപിക്കുകയും ചെയ്തു. സംഭവത്തിൽ എൻ.എസ്.യു.ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ മേൽപാലത്തിന് സവർക്കറുടെ പേരിടുന്നതിനെതിരെ വലിയ എതിർപ്പുയർന്നിരുന്നു. കഴിഞ്ഞ ബി.ജെ.പി സർക്കാർ എതിർപ്പുകൾ അവഗണിച്ച് നാമകരണം നടത്തുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.