ബിഹാർ സ്വദേശിനിയുടെ കൊലപാതകം; ഭർത്താവ് അറസ്റ്റിൽ
text_fieldsബംഗളൂരു: സർജാപുരയിൽ ബിഹാർ സ്വദേശിനി കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവിനെ മുസഫർപുരിൽവെച്ച് കർണാടക പൊലീസ് അറസ്റ്റ് ചെയ്തു. നവംബർ 11ന് റുമേഷ് ഖാത്തൂനിനെ (22) കൊലപ്പെടുത്തിയ കേസിൽ മുഹമ്മദ് നസീം (39) ആണ് പിടിയിലായത്.
പെയിന്റിങ് തൊഴിലാളിയായ നസീം സർജാപുരക്ക് സമീപം ഭാര്യക്കൊപ്പം താമസിച്ചു വരുകയായിരുന്നു. ഇരുവരും തമ്മിൽ നിസ്സാര കാര്യങ്ങൾക്ക് വഴക്കിടൽ പതിവായിരുന്നെന്നും ഭാര്യയെ കൊലപ്പെടുത്താൻ നസീം തീരുമാനിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. കഴുത്തുമുറുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന്റെ കൈകാലുകൾ വയർ ഉപയോഗിച്ച് കെട്ടി അഴുക്കുചാലിൽ തള്ളി.
പിന്നീട് കുട്ടികളുമായി ബിഹാറിലേക്ക് കടന്നു. ഏതാനും ദിവസങ്ങൾക്കുശേഷം പ്രദേശത്ത് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെടുത്തത്. മൃതദേഹം പ്രദേശവാസികൾ തിരിച്ചറിഞ്ഞതോടെ ഭർത്താവ് മിസിങ്ങാണെന്ന് കണ്ടെത്തി. പ്രതിയുടെ ആദ്യ വിവാഹത്തിലെ നാലു മക്കളെയും റുമേഷുമായുള്ള വിവാഹത്തിലെ രണ്ടു മക്കളെയും കൂട്ടിയാണ് പ്രതി ബിഹാറിലേക്ക് പോയത്. പിന്നീട് മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ മുസഫർപുരിൽനിന്ന് പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.