മരക്കൊമ്പുവീണ് ബൈക്ക് യാത്രികൻ മരിച്ചു
text_fieldsമംഗളൂരു: ഗുരുവായനക്കെരെ-ഉപ്പിനങ്ങാടി സംസ്ഥാനപാതയിലെ ജരിഗെബൈലു പള്ളിക്ക് സമീപം ഓടിക്കൊണ്ടിരുന്ന ഇരുചക്ര വാഹനത്തിന് മുകളിൽ വലിയ മാവിന്റെ കൊമ്പുവീണ് യാത്രികൻ മരിച്ചു. ബെല്യാലു പെരിയഡ്കക്ക് സമീപം കർപു ഗുഡ്ഡെയിൽ സഞ്ജീവിന്റെ ഇരട്ട ആൺമക്കളിൽ മൂത്തവനായ എസ്.എൽ. പ്രവീണാണ് (25) മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ ബാങ്കിൽ ജോലിക്കാരനാണ്.
ഗുരുതരാവസ്ഥയിലായ ഇയാളെ നാട്ടുകാർ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. മൃതദേഹം ബെൽത്തങ്ങാടി താലൂക്ക് സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പൊലീസ്, വനം ഉദ്യോഗസ്ഥർ അപകടസ്ഥലം സന്ദർശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.