പക്ഷിപ്പനി; ജാഗ്രതയുമായി ആരോഗ്യവകുപ്പ്
text_fieldsബംഗളൂരു: ബല്ലാരി, ചിക്കബല്ലാപുര, റെയ്ച്ചൂർ ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കി കർണാടക ആരോഗ്യവകുപ്പ്. നിലവിൽ വളർത്തുപക്ഷികളിൽ മാത്രമാണ് സംസ്ഥാനത്ത് കേസുകൾ റിപ്പോർട്ട് ചെയ്തത്. ചത്ത വളർത്തുപക്ഷികളിൽനിന്ന് ശേഖരിച്ച സാമ്പിളുകൾ ഭോപാലിലെ സെൻട്രൽ ലബോറട്ടറിയിലെത്തിച്ചാണ് പക്ഷിപ്പനി സ്ഥിരീകരിച്ചതെന്ന് മുതിർന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
സോഡിയം ഹൈഡ്രോക്ലോറൈഡ് ഉപയോഗിച്ച് തെരുവുകളും ഡ്രൈനേജുകളും വൃത്തിയാക്കുന്നതിനുള്ള നടപടികളും അജ്ജവര പഞ്ചായത്തിൽ ആരംഭിച്ചിട്ടുണ്ട്. കൂടാതെ ബോധവത്കരണ അറിയിപ്പുകളും നൽകുന്നുണ്ട്. മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ഭരണകൂടം നിർദേശിച്ചതിനെത്തുടർന്ന് കോഴി കർഷകർ ആശങ്കയിലാണ്. രണ്ട് ദിവസം മുമ്പ് ഏകദേശം 10,000 കോഴികളെ വിൽപനക്കായി പ്രദേശത്തുനിന്നും ബംഗളൂരുവിലേക്ക് കൊണ്ടുപോയതായി കർഷകർ പറഞ്ഞു. ആരോഗ്യവകുപ്പുമായി ചേർന്ന് അതത് ജില്ല ഭരണകൂടങ്ങൾ ആവശ്യമായ ജാഗ്രത നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.