രാഷ്ട്രത്തെതന്നെ തകർക്കലാണ് ബി.ജെ.പി ബുൾഡോസർ ലക്ഷ്യം -അഡ്വ. ഫൈസൽ ബാബു
text_fieldsബംഗളൂരു: രാഷ്ട്രത്തെ തന്നെ തകർക്കലാണ് ബി.ജെ.പി ബുൾഡോസർ ലക്ഷ്യമിടുന്നതെന്ന് യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ ഫൈസൽ ബാബു പറഞ്ഞു. ബംഗളൂരു എസ്.ടി.സി.എച്ച് ഓഡിറ്റോറിയത്തിൽ ചേർന്ന മുസ്ലിം യൂത്ത് ലീഗ് കർണാടക സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെതന്നെ ശത്രുക്കളാണ് ബി.ജെ.പി കേവല ഭൂപ്രദേശത്തിനപ്പുറം ബഹുസ്വരതയെന്ന ആശയമാണ് ഇന്ത്യ. മുസ്ലിം ജനതയുടെ അടയാളങ്ങളെ ബുൾഡോസറിട്ട് തകർക്കുമ്പോൾ ഇന്ത്യയാണ് നഷ്ടപ്പെടുന്നത്. ഹിന്ദുക്കളെ അപമാനിക്കാനാണ് പള്ളികൾ കുഴിച്ചു നോക്കി ശിവലിംഗം തിരയുന്നതെന്നും വഖഫ് മുതൽ പിടിച്ചെടുക്കൽ ആഭ്യന്തര സമാധാന ധ്വംസനത്തിന് ആക്കം കൂട്ടുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കൺവീനർ ദസ്തഗീർ ബേഗ് അധ്യക്ഷതവഹിച്ചു.
ദേശീയ ജോയന്റ് സെക്രട്ടറി സാജിദ് നടുവണ്ണൂർ കർമ പദ്ധതി അവതരിപ്പിച്ചു. സിറാജുദ്ദീൻ നദ്വി ആമുഖ പ്രഭാഷണം നടത്തി. ചർച്ചയിൽ നൗഷാദ് മലർ, മൗലാ സാഹിബ്, മഹ്ബൂബ് ബേഗ്, മുസ്തഫ അലി, ശംസുദ്ധീൻ കൂടാളി, സിദ്ദീഖ് തങ്ങൾ, ശബീർ, റഫീഖ്, ഹമീദ്, ലിയാഖത്, ഫസലുല്ല , മുഹമ്മദ് ജാഫർ, ശബാന വാഹിദ, ഫർഹീൻ താജ്, നിസാർ എന്നിവർ നേതൃത്വം നൽകി. മദനി എം.പി സ്വാഗതവും സുൽഫിക്കർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.