സിവിൽ കോൺട്രാക്ടർ ആത്മഹത്യ ചെയ്ത സംഭവം; മന്ത്രി പ്രിയങ്ക് ഖാർഗെയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി പ്രതിഷേധം
text_fieldsബംഗളൂരു: ബിദർ ആസ്ഥാനമായുള്ള സിവിൽ കോൺട്രാക്ടർ ആത്മഹത്യ ചെയ്ത സംഭവത്തിൽ മന്ത്രി പ്രിയങ്ക് ഖാർഗെയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി ശനിയാഴ്ച കലബുറുഗിയിൽ പ്രതിഷേധ പ്രകടനം നടത്തി.
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര, കർണാടക നിയമസഭ പ്രതിപക്ഷ നേതാവ് ആർ. അശോക, നിയമസഭ കൗൺസിൽ പ്രതിപക്ഷ നേതാവ് ചളവടി നാരായണസ്വാമി എന്നിവർ നേതൃത്വം നൽകി. കനത്തസുരക്ഷ സന്നാഹങ്ങൾക്കിടയിലും മന്ത്രിക്കെതിരെ മുദ്രാവാക്യങ്ങൾ ഉയർത്തി പ്ലക്കാർഡുകളുമേന്തി നേതാക്കൾ ജഗത് സർക്കിളിൽ തടിച്ചുകൂടി. ബി.ജെ.പി ഖാർഗെയുടെ വസതി ഉപരോധിക്കാൻ പദ്ധതിയിട്ടതിനാൽ വൻതോതിൽ പൊലീസിനെ പ്രദേശത്ത് വിന്യസിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.