അരി മോഷണം: ബി.ജെ.പി നേതാവ് അറസ്റ്റിൽ
text_fieldsബംഗളൂരു: അന്ന ഭാഗ്യ പദ്ധതിക്കുള്ള അരി മോഷണം നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ ബി.ജെ.പി നേതാവ് മണികാന്ത് റാത്തോഡിനെ അറസ്റ്റ് ചെയ്തു. കലബുറഗിയിലെ വസതിയിൽനിന്ന് ഷാഹ്പുർ പൊലീസാണ് റാത്തോഡിനെ അറസ്റ്റ് ചെയ്തത്. യാദ്ഗിർ ജില്ലയിലെ ഹാഷ്പുരിലുള്ള സർക്കാർ വെയർ ഹൗസിൽ സൂക്ഷിച്ചിരുന്ന 6,077 ക്വിന്റൽ അരിയാണ് ഇയാൾ കടത്തിയതെന്ന് പൊലീസ് പറഞ്ഞു. മോഷണം പോയ അരിക്ക് രണ്ടുകോടിയോളം വിലവരും.
കേസിൽ ചോദ്യം ചെയ്യാൻ പൊലീസ് നോട്ടീസ് അയച്ചിരുന്നെങ്കിലും റാത്തോഡ് ഹാജരായിരുന്നില്ല. ഇതോടെയാണ് കലബുറഗി നഗരത്തിലെ ഇയാളുടെ വസതിയിലെത്തി പൊലീസ് അറസ്റ്റ് ചെയ്തത്. 2023 നിയമസഭ തെരഞ്ഞെടുപ്പിൽ മന്ത്രി പ്രിയങ്ക് ഖാർഗെക്കെതിരെ റാത്തോഡ് മത്സരിച്ചിരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് മാസംതോറും 10 കിലോ അരി വീതം നൽകുന്ന കർണാടക സർക്കാർ പദ്ധതിയാണ് അന്നഭാഗ്യ. ഇതിനായി മാറ്റിവെച്ചിരുന്ന അരിയാണ് ബി.ജെ.പി നേതാവിന്റെ നേതൃത്വത്തിൽ കടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.