ബംഗളൂരു: ബി.ജെ.പി നിയമസഭ കക്ഷി യോഗം 17ന്
text_fieldsബംഗളൂരു: ബി.ജെ.പി നിയമസഭ കക്ഷി യോഗം നവംബർ 17ന് ചേരുമെന്ന് സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര അറിയിച്ചു. യോഗത്തിൽ ദേശീയ നിരീക്ഷകരും പങ്കെടുക്കും. പുതിയ സർക്കാർ ചുമതലയേറ്റ് ആറു മാസമായിട്ടും പാർട്ടിയിലെ വിഭാഗീയതമൂലം പ്രതിപക്ഷനേതാവിനെ തിരഞ്ഞെടുക്കാൻ കഴിഞ്ഞിട്ടില്ല. പ്രതിപക്ഷനേതാവിനെ തിരഞ്ഞെടുക്കലാണ് യോഗത്തിന്റെ മുഖ്യലക്ഷ്യം.
സംസ്ഥാന അധ്യക്ഷനെ നിയമിച്ചതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാൻ പാർട്ടി ഒരുങ്ങുന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പേ തന്നെ പ്രതിപക്ഷ നേതാവിനെ തീരുമാനിക്കണമെന്ന് പാർട്ടി നേതാക്കളിൽ നിന്നുതന്നെ സമ്മർദമുണ്ട്.
ലിംഗായത്ത് വിഭാഗത്തിൽനിന്നുള്ള ബി.വൈ. വിജയേന്ദ്ര സംസ്ഥാന അധ്യക്ഷനായതിനാൽ മറ്റൊരു പ്രബലവിഭാഗമായ വൊക്കലിഗ വിഭാഗത്തിൽനിന്നോ പിന്നാക്ക വിഭാഗത്തിൽനിന്നോ ഉള്ളയാളാകും പ്രതിപക്ഷ നേതാവാകുക എന്നാണ് സൂചനകൾ. ബി.ജെ.പിയുമായുള്ള സഖ്യത്തിന്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതൃസ്ഥാനം ജെ.ഡി.എസിന് നൽകാൻ സാധ്യതയുണ്ടെന്നും സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.