കർണാടകയിലെ ബി.ജെ.പി എം.പി സംഗണ്ണ കാരാടി കോൺഗ്രസിലേക്ക്
text_fieldsബംഗളൂരു: കർണാടക കൊപ്പാലിലെ സിറ്റിങ് എം.പി സംഗണ്ണ കാരാടി ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേരാനൊരുങ്ങുന്നു. അടുത്ത ദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യയുമായും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായും ചർച്ച നടത്തിയ ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ വർഷം നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയ ലക്ഷ്മൺ സവാദി എം.എൽ.എയുടെ നേതൃത്വത്തിലാണ് കൂടിക്കാഴ്ച ഒരുക്കുന്നത്. കാരാടി സംഗണ്ണയുടെ വീട്ടിൽ കൊപ്പാലിലെ കോൺഗ്രസ് സ്ഥാനാർഥി രാജശേഖര കഴിഞ്ഞ ദിവസം സന്ദർശനം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.