ചോദ്യങ്ങളും കോൺഗ്രസ് വ്യാഖ്യാനവുമായി ബി.ജെ.പി ദേശീയ അധ്യക്ഷന്റെ റോഡ്ഷോ
text_fieldsബംഗളൂരു: ആരാണ് ഇൻഡ്യ സഖ്യ പ്രധാനമന്ത്രി സ്ഥാനാർഥി? നരേന്ദ്ര മോദിയാവും ഞങ്ങളുടെ പ്രധാനമന്ത്രി. നിങ്ങൾ ജയിച്ചാൽ അഞ്ചു വർഷം അഞ്ച് പ്രധാനമന്ത്രിമാരാവുമോ? -ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ ചൊവ്വാഴ്ച ഹാവേരി മണ്ഡലത്തിലെ ബ്യഡഗിയിൽ റോഡ്ഷോ റാലിയിൽ ആരാഞ്ഞു. കോൺഗ്രസിന്റെ ആദ്യക്ഷരം എന്താണ് സൂചിപ്പിക്കുന്നത്? കറപ്ഷൻ അഥവാ അഴിമതി. അതുമല്ലെങ്കിൽ കമീഷൻ.കോവിഡ് മഹാമാരിയിൽ നിന്ന് അതിജീവിക്കാൻ രാജ്യത്തെ പ്രാപ്തമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലൊരു നേതാവ് നിങ്ങൾക്ക് ഉണ്ടെങ്കിൽ പറയൂ.
രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, പി.ചിദംബരം, ലാലുപ്രസാദ് യാദവ്, ഡി.കെ.ശിവകുമാർ തുടങ്ങിയവർ പുറത്തിറങ്ങി നടക്കുന്നത് ജാമ്യത്തിന്റെ ബലത്തിലാണോ അല്ലേ? ഇൻഡ്യ മുന്നണി നേതാക്കൾ ഒന്നുകിൽ ജയിലിൽ അല്ലെങ്കിൽ ബെയിലിൽ എന്നതാണ് അവസ്ഥ. ഡൽഹി മുഖ്യമന്ത്രി കെജ്രിവാൾ പോലും ഇതിൽ നിന്ന് മുക്തനല്ല -നഡ്ഡ പറഞ്ഞു. മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മത്സരിക്കുന്ന മണ്ഡലമാണ് ഹാവേരി.മോദി മോദി മുദ്രാവാക്യം മുഴക്കിയാണ് നഡ്ഡയെ ബി.ജെ.പി പ്രവർത്തകർ ചെണ്ട മേളത്തോടെ വരവേറ്റത്. നിയമസഭ പ്രതിപക്ഷ നേതാവ് ആർ.അശോക, സ്ഥാനാർഥി എന്നിവർ അനുഗമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.