ബി.ജെ.പി റിബൽ മുൻ എം.എൽ.എ രഘുപതി ഭട്ടിന് നോട്ടീസ്
text_fieldsമംഗളൂരു: അടുത്ത മാസം കാലാവധി അവസാനിക്കുന്ന ആറ് നിയമ ഉപരിസഭ അംഗങ്ങളുടെ (എം.എൽ.സി) ഒഴിവുകളിലേക്ക് അടുത്ത മാസം മൂന്നിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ സൗത്ത്-വെസ്റ്റ് ഗ്രാജ്വേറ്റ് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി പത്രിക നൽകിയ ഉഡുപ്പി മുൻ എം.എൽ.എയും മുതിർന്ന ബി.ജെ.പി നേതാവുമായ കെ. രഘുപതി ഭട്ടിന് പാർട്ടി നേതൃത്വം കാരണം കാണിക്കൽ നോട്ടീസ് നൽകി. രണ്ട് ദിവസത്തിനകം വിശദീകരണം നൽകണമെന്ന് പാർട്ടി അച്ചടക്ക സമിതി സംസ്ഥാന അധ്യക്ഷൻ ലിംഗരാജ് പാട്ടീൽ ഭട്ടിനോട് ആവശ്യപ്പെട്ടു. ദക്ഷിണ കന്നട, ഉഡുപ്പി, ധാവണഗരെ,
ചിക്കമഗളൂരു, ശിവമൊഗ്ഗ, കുടക് ജില്ലകൾ ഉൾപ്പെട്ട സൗത്ത് -വെസ്റ്റ് ബിരുദ മണ്ഡലം സ്ഥാനാർഥിയായാണ് ഭട്ട് മത്സരിക്കുന്നത്. മൂന്ന് തവണ ഉഡുപ്പി മണ്ഡലം എം.എൽ.എയായ രഘുപതി ഭട്ടിന് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകിയിരുന്നില്ല. പകരം എം.എൽ.സി പദവി നൽകാം എന്ന് നേതൃത്വം ഉറപ്പ് നൽകിയതായി ഭട്ട് പറയുന്നു. വാഗ്ദാനം പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.