Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസം​സ്ഥാ​ന​ത​ല...

സം​സ്ഥാ​ന​ത​ല പ്ര​തി​ഷേ​ധ​വു​മാ​യി ബി.​ജെ.​പി

text_fields
bookmark_border
State level protest
cancel
camera_alt

വ​ഖ​ഫ് ഭൂ​മി വി​ഷ​യ​ത്തി​ൽ വ​കു​പ്പു​മ​ന്ത്രി സ​മീ​ർ അ​ഹ​മ്മ​ദ് ഖാ​ൻ രാ​ജി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബം​ഗ​ളൂ​രു​വി​ൽ ബി.​ജെ.​പി ന​ട​ത്തി​യ പ്ര​തി​ഷേ​ധം

ബം​ഗ​ളൂ​രു: വ​ഖ​ഫ് ഭൂ​മി വി​വാ​ദ​ത്തി​ൽ ക​ർ​ണാ​ട​ക​യി​ൽ പ്ര​തി​​ഷേ​ധ​വു​മാ​യി ബി.​ജെ.​പി. വി​ജ​യ​പു​ര ജി​ല്ല​യി​ല​ട​ക്കം ക​ർ​ഷ​ക​രു​ടെ ഭൂ​മി വ​ഖ​ഫ് ഭൂ​മി​യെ​ന്ന് അ​ട​യാ​ള​പ്പെ​ടു​ത്തി​യ​ത് കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​റി​ന്റെ ‘ലാ​ൻ​ഡ് ജി​ഹാ​ദ്’ ആ​ണെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം. വ​ഖ​ഫ് മ​ന്ത്രി സ​മീ​ർ അ​ഹ​മ്മ​ദ് ഖാ​നെ മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്ന് പു​റ​ത്താ​ക്ക​ണ​മെ​ന്നും ബി.​ജെ.​പി ആ​വ​ശ്യ​പ്പെ​ട്ടു.

വ​ഖ​ഫ് ഭൂ​മി വി​വാ​ദ​ത്തി​ൽ ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കി​യ എ​ല്ലാ നോ​ട്ടീ​സും അ​ടി​യ​ന്ത​ര​മാ​യി പി​ൻ​വ​ലി​ക്കാ​ൻ ശ​നി​യാ​ഴ്ച മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഭൂ​രേ​ഖ​ക​ളി​ൽ അ​ന​ധി​കൃ​ത​മാ​യി വ​രു​ത്തി​യ ഭേ​ദ​ഗ​തി​ക​ൾ റ​ദ്ദാ​ക്കാ​നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഉ​ത്ത​ര​വി​ന് ശേ​ഷ​വും പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​വാ​നാ​ണ് ബി.​ജെ.​പി തീ​രു​മാ​നം. വി​ജ​യ​പു​ര ജി​ല്ല​യി​ലെ ഒ​രു വി​ഭാ​ഗം ക​ർ​ഷ​ക​രാ​ണ് വ​ഖ​ഫ് ഭൂ​മി വി​ഷ​യ​വു​മാ​യി ആ​ദ്യം രം​ഗ​ത്തു​വ​ന്ന​ത്. പി​ന്നാ​ലെ ബെ​ള്ളാ​രി, ഹാ​വേ​രി അ​ട​ക്ക​മു​ള്ള ജി​ല്ല​ക​ളി​ലെ ഏ​താ​നും ക​ർ​ഷ​ക​രും പ​രാ​തി ഉ​ന്ന​യി​ച്ചു. ത​ങ്ങ​ളു​ടെ കൃ​ഷി ഭൂ​മി വ​ഖ​ഫ് ഭൂ​മി​യെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യും ഒ​ഴി​യ​ണ​മെ​ന്ന് ജി​ല്ല അ​ധി​കൃ​ത​ർ നോ​ട്ടീ​സ് ന​ൽ​കി​യ​താ​യു​മാ​യാ​ണ് ക​ർ​ഷ​ക​രു​ടെ പ​രാ​തി.

വി​ജ​യ​പു​ര തി​കോ​ട്ട താ​ലൂ​ക്കി​ൽ ഉ​ൾ​പ്പെ​ടു​ന്ന ഹൊ​ന​വാ​ദ്, ഇ​ൻ​ഡി താ​ലൂ​ക്കി​ൽ ഉ​ൾ​പ്പെ​ടു​ന്ന നെ​ഹ​ള്ളി വി​ല്ലേ​ജു​ക​ളി​ലെ 1500 ഏ​ക്ക​ർ ഭൂ​മി ഒ​ഴി​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ​ഖ​ഫ് ബോ​ർ​ഡ് നോ​ട്ടീ​സ് ന​ൽ​കി​യ​തോ​ടെ​യാ​ണ് ക​ർ​ഷ​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​വ​ന്ന​ത്. ഇ​തി​നു പി​ന്നാ​ലെ വി​വാ​ദ നോ​ട്ടീ​സ് പി​ൻ​വ​ലി​ക്കാ​ൻ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രു​ന്നു.

പ​ഴ​യ ഗ​സ​റ്റി​ൽ​വ​ന്ന പി​ഴ​വാ​ണ് തെ​റ്റാ​യ രീ​തി​യി​ൽ നോ​ട്ടീ​സ് അ​യ​ക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് വി​ജ​യ​പു​ര ജി​ല്ല ചു​മ​ത​ല​യു​ള്ള മ​ന്ത്രി എം.​ബി. പാ​ട്ടീ​ൽ വ്യ​ക്ത​മാ​ക്കി. 1974ൽ ​ഹൊ​ന​വാ​ദ് വി​ല്ലേ​ജി​ലെ ഭൂ​മി അ​ബ​ദ്ധ​വ​ശാ​ൽ ഗ​സ​റ്റ് വി​ജ്ഞാ​പ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ക​യാ​യി​രു​ന്നെ​ന്നും ഈ ​ഭൂ​മി യ​ഥാ​ർ​ഥ​ത്തി​ൽ മ​ഹ​ൽ ഭാ​ഗ് സ​ർ​വേ ന​മ്പ​റി​ൽ പെ​ട്ട​താ​ണെ​ന്നും എം.​ബി. പാ​ട്ടീ​ൽ വി​ശ​ദീ​ക​രി​ച്ചു. 1977ൽ ​ഈ തെ​റ്റ് വ​ഖ​ഫ് ബോ​ർ​ഡ് തി​രു​ത്തി​യി​രു​ന്നു.

10 ഏ​ക്ക​ർ ഖ​ബ​ർ​സ്ഥാ​ൻ മാ​ത്ര​മാ​ണ് പ്ര​സ്തു​ത വി​ല്ലേ​ജി​ൽ വ​ഖ​ഫ് ഭൂ​മി​യാ​യു​ള്ള​ത് എ​ന്നാ​യി​രു​ന്നു തി​രു​ത്ത​ൽ. ബാ​ക്കി വ​രു​ന്ന 1200 ഏ​ക്ക​ർ (1974ൽ ​വ​ഖ​ഫ് ഭൂ​മി​യാ​യി രേ​ഖ​പ്പെ​ടു​ത്തി​യ​ത്) ക​ർ​ഷ​ക​രു​ടേ​താ​ണെ​ന്നും ക​ർ​ഷ​ക​രു​ടെ ഒ​രി​ഞ്ചു ഭൂ​മി പോ​ലും വ​ഖ​ഫ് ഭൂ​മി​യി​ൽ വ​രി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BJPState level protest
News Summary - BJP with state level protest
Next Story