Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2024 8:41 AM IST Updated On
date_range 31 Oct 2024 8:41 AM ISTബി.എം.ടി.സി ജീവനക്കാർക്കെതിരെ ആക്രമണം: കർശന നടപടി
text_fieldsbookmark_border
ബംഗളൂരു: ബി.എം.ടി.സി ജീവനക്കാരെ കൈയേറ്റം ചെയ്യുന്ന കേസുകൾ നഗരത്തിൽ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി സിറ്റി പൊലീസ് കമീഷണർ ബി. ദയാനന്ദ രംഗത്തുവന്നു. ബി.എം.ടി.സി ജീവനക്കാരെ മർദിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കമീഷണർ പറഞ്ഞു.
ഒക്ടോബറിൽ മാത്രം മൂന്ന് മർദന കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി സിറ്റി പൊലീസ് കമീഷണർക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾക്കെതിരെ നടപടി ശക്തമാക്കാൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story