ബി.എം.ടി.സി ഡ്രൈവർക്ക് യുവതിയുടെ മർദനം
text_fieldsബംഗളൂരു: നഗരത്തിൽ റോഡിൽവെച്ചുണ്ടായ തർക്കത്തിനിടെ ബി.എം.ടി.സി ഡ്രൈവറെ യുവതി മർദിച്ചതായി പരാതി. കാമാക്ഷി പാളയ ട്രാഫിക് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
ജാലഹള്ളി ക്രോസ് ഭാഗത്തുനിന്ന് കെ.ആർ മാർക്കറ്റിലേക്ക് വരികയായിരുന്നു ബി.എം.ടി.സി ബസ്. സുമനഹള്ളി ബ്രിഡ്ജിലെത്തിയപ്പോൾ ബസ് മുന്നിലുണ്ടായിരുന്ന ബൈക്കിലുരസി. ഇതോടെ യാത്രക്കാരി നിലത്തുവീണു. കുപിതയായ യാത്രക്കാരി ബസിൽ കയറി ഡ്രൈവറെ മർദിക്കുകയായിരുന്നെന്നാണ് പരാതി. സംഭവം കണ്ടുനിന്ന മറ്റൊരാളും മർദനത്തിൽ പങ്കുചേർന്നു.
ഒടുവിൽ നാട്ടുകാർ ഇടപെട്ട് യുവതിയെ പൊലീസിന് കൈമാറുകയായിരുന്നു. ബസ് ഡ്രൈവർ അമരേഷ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. ഡ്രൈവർക്കെതിരെ യുവതിയും പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.