ബംഗളൂരു നഗരത്തിൽ ബി.എം.ടി.സി പിങ്ക് ബസുകൾ പുനരാരംഭിക്കുന്നു
text_fieldsബംഗളൂരു: ശക്തി പദ്ധതിയെ തുടർന്ന് സ്ത്രീ യാത്രക്കാരുടെ തിരക്ക് വർധിച്ച സാഹചര്യത്തിൽ സ്ത്രീകൾക്ക് മാത്രമായുള്ള പിങ്ക് ബസ് സർവിസുകൾ പുനരാരംഭിക്കുന്നത് പരിഗണനയിലെന്ന് ബി.എം.ടി.സി.
തിരക്ക് നിയന്ത്രിക്കാൻ ഇത് ഗുണം ചെയ്യുമോയെന്ന് പരിശോധിച്ചുവരുകയാണെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി അറിയിച്ചു.
സ്ത്രീ യാത്രക്കാർ കൂടുതലുള്ള റൂട്ടുകൾ കണ്ടെത്താനാണ് ശ്രമിക്കുന്നത്.
2006ൽ ബി.എം.ടി.സി പിങ്ക് ബസുകൾ സർവിസ് നടത്തിയിരുന്നെങ്കിലും യാത്രക്കാരുടെ എണ്ണം കുറവായതോടെ പിൻവലിക്കുകയായിരുന്നു.
ശക്തി പദ്ധതി പ്രകാരം ഫെബ്രുവരി 10 വരെ 3599 കോടി രൂപയുടെ 150 കോടി സൗജന്യ ടിക്കറ്റുകളാണ് സ്ത്രീകൾക്ക് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.