പുതിയ ഇലക്ട്രിക് ബസുകൾ വാങ്ങാനൊരുങ്ങി ബി.എം.ടി.സി
text_fieldsബംഗളൂരു: കൂടുതൽ ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കാനൊരുങ്ങി ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ. 148 ഇലക്ട്രിക് ബസുകൾക്കാണ് ടാറ്റയുടെ ഉപകമ്പനിയായ ടി.എം.എൽ സ്മാർട്ട് സിറ്റി മൊബിലിറ്റി സൊലൂഷൻസിന് കരാർ നൽകിയത്. നേരത്തേ ബി.എം.ടി.സി 921 ഇലക്ട്രിക് ബസുകൾക്ക് കരാർ നൽകിയിരുന്നു. അതിനു പുറമേയാണ് ഇപ്പോൾ പുതിയ ബസുകൾക്കായി കരാർ നൽകിയിരിക്കുന്നത്.
ബസിന്റെ അറ്റകുറ്റപ്പണി, ഓപറേഷൻ, ഡ്രൈവർ എന്നിവയുടെ ഉത്തരവാദിത്തം കമ്പനിക്കാണ്. സുസ്ഥിരവും കാര്യക്ഷമവുമായ പൊതുഗതാഗതമാണ് തങ്ങളുടെ ലക്ഷ്യമെന്നും യാത്രക്കാർക്ക് പരിസ്ഥിതി സൗഹൃദവും സൗകര്യപ്രദവുമായ സേവനം ലഭ്യമാക്കാൻ സഹായിക്കുമെന്നും ബി.എം.ടി.സി മാനേജിങ് ഡയറക്ടർ രാമചന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.