ബുക്ക് ബ്രഹ്മ സാഹിത്യോത്സവം സമാപിച്ചു
text_fieldsബംഗളൂരു: മൂന്നു ദിവസങ്ങളിലായി ബംഗളൂരു കോറമംഗല സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ നടന്ന ബുക്ക് ബ്രഹ്മ ദക്ഷിണേന്ത്യൻ സാഹിത്യോത്സവം സമാപിച്ചു. സമാപന ദിവസമായ ഞായറാഴ്ച മലയാള സാഹിത്യത്തെ സംബന്ധിച്ച സെഷനുകളും അരങ്ങേറി.
‘സമകാലിക മലയാള കവിത’ എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ എഴുത്തുകാരായ എസ്. ജോസഫ്, ഇ. സന്ധ്യ, സുകുമാരൻ ചാലിഗദ്ദ, വിമീഷ് മണിയൂർ തുടങ്ങിയവർ പങ്കെടുത്തു. ‘വായനയുടെ ലോകം’ വിഷയത്തിൽ നടന്ന പരിപാടിയിൽ പ്രവാസ എഴുത്തുകാരായ രമ പ്രസന്ന പിഷാരടി, ബ്രിജി, സതീഷ് തോട്ടശ്ശേരി, വിഷ്ണുമംഗലം കുമാർ തുടങ്ങിയവർ പങ്കെടുത്തു. കുട്ടികൾക്കായി കഥപറച്ചിൽ സെഷൻ അരങ്ങേറി. സാംസ്കാരിക പരിപാടികളിൽ പണ്ഡിറ്റ് വെങ്കടേഷ് കുമാർ, പ്രകാശ് രാജ്, മേഘന ചന്ദ്രമൗലി എന്നിവർ പങ്കെടുത്തു. വൈകീട്ട് യക്ഷഗാനം അരങ്ങേറി. മൂന്ന് ദിവസങ്ങളിലായി നടന്ന സാഹിത്യോത്സവത്തിൽ മലയാളത്തിന് പുറമെ, കന്നട, തമിഴ്, തെലുഗു ഭാഷകളിലെ മുന്നൂറോളം എഴുത്തുകാരും പ്രസാധകരും സംബന്ധിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.