ബോർ ബാങ്ക് റോഡ് പുതുക്കാൻ ഒരു മാസമെടുക്കും
text_fieldsബംഗളൂരു: നിർമാണം നടന്നുകൊണ്ടിരിക്കുന്ന പോട്ടെറി ടൗൺ മെട്രോ സ്റ്റേഷനരികെ ബോർ ബാങ്ക് റോഡിൽ രൂപപ്പെട്ട ഗർത്തം നികത്തി റോഡ് പൂർവസ്ഥിതിയിലാക്കാൻ ഒരു മാസമെടുക്കുമെന്ന് ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ്.
ബുധനാഴ്ച വൈകീട്ടുണ്ടായ മഴയിലാണ് റോഡിൽ വൻ ഗർത്തം രൂപപ്പെട്ടത്. ഭൂഗർഭ മെട്രോ സ്റ്റേഷൻ നിർമാണം നടക്കുന്നതിനോട് ചേർന്നാണ് ഗർത്തം രൂപപ്പെട്ടിട്ടുള്ളത്. ഇരുചക്ര വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കുമായി സമീപത്ത് ചെറിയ വഴിയൊരുക്കും. സാധാരണ ഗതിയിൽ ഗർത്തം രൂപപ്പെട്ടാൽ ഉടൻ മണ്ണിട്ട് നികത്തി ഗതാഗതം പൂർവസ്ഥിതിയിലാക്കാറുണ്ടെങ്കിലും ഇവിടെ മെട്രോ സ്റ്റേഷൻ നിർമാണം റോഡിനോട് ചേർന്നായതിനാൽ അത് സ്റ്റേഷൻ നിർമാണത്തെ ബാധിക്കുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
നിർമാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ബന്നാർഘട്ട റോഡിലെ കെലന അഗ്രഹാരയെയും ഔട്ടർ റിങ് റോഡിലെ നാഗവരയെയും ബന്ധിപ്പിക്കുന്ന നമ്മ മെട്രോയുടെ പിങ്ക് ലൈനിലാണ് പോട്ടെറി ടൗൺ മെട്രോ സ്റ്റേഷൻ നിർമിക്കുന്നത്. ഭൂഗർഭ മെട്രോ സ്റ്റേഷൻ നിർമാണത്തിനായി കുഴിയെടുക്കുന്നതിനുവേണ്ടി മണ്ണ് ബലപ്പെടുത്തുന്ന നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് റോഡിൽ ഗർത്തം രൂപപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.