Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകൈ​ക്കൂ​ലി; ര​ണ്ട്...

കൈ​ക്കൂ​ലി; ര​ണ്ട് ബി.​ബി.​എം.​പി ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
കൈ​ക്കൂ​ലി; ര​ണ്ട് ബി.​ബി.​എം.​പി ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റി​ൽ
cancel

ബം​ഗ​ളൂ​രു: മു​തി​ർ​ന്ന പൗ​ര​നി​ൽ​നി​ന്ന് 4.5 ല​ക്ഷം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യ ര​ണ്ട് ബി.​ബി.​എം.​പി ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റി​ലാ​യി. യ​ശ്വ​ന്ത്പൂ​ർ ബി.​കെ ന​ഗ​ർ വാ​ർ​ഡി​ലെ അ​സി. റ​വ​ന്യൂ ഓ​ഫി​സ​ർ രാ​ജേ​ന്ദ്ര പ്ര​സാ​ദ്, ടാ​ക്സ് അ​സ​സ​ർ ടി.​എ.​എ​ൻ. പ്ര​കാ​ശ് എ​ന്നി​വ​രാ​ണ് ലോ​കാ​യു​ക്ത പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്.

70 ല​ക്ഷ​ത്തോ​ളം വ​സ്തു​നി​കു​തി കു​ടി​ശ്ശി​ക​യു​ണ്ടെ​ന്നും 4.5 ല​ക്ഷം രൂ​പ കൈ​ക്കൂ​ലി ത​ന്നാ​ൽ അ​തു പ​രി​ഹ​രി​ക്കാ​മെ​ന്നും പ​റ​ഞ്ഞ് പ്ര​തി​ക​ൾ 75കാ​ര​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ 40 വ​ർ​ഷ​മാ​യി ബം​ഗ​ളൂ​രു​വി​ൽ താ​മ​സി​ക്കു​ന്ന പ​രാ​തി​ക്കാ​ര​ന്റെ രേ​ഖ​ക​ളെ​ല്ലാം കൃ​ത്യ​മാ​യി​രു​ന്ന​തി​നാ​ൽ അ​ദ്ദേ​ഹം ഇ​തു​സം​ബ​ന്ധി​ച്ച് ലോ​കാ​യു​ക്ത പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. യ​ശ്വ​ന്ത്പു​ര ബി.​ബി.​എം.​പി ഓ​ഫി​സി​ൽ​വെ​ച്ച് ഇ​രു​വ​രെ​യും ലോ​കാ​യു​ക്ത സം​ഘം ​കൈ​യോ​ടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru Newsbribery case
News Summary - Bribery case
Next Story