ചിത്രദുർഗയിൽ ബസ് മറിഞ്ഞ് മൂന്നു മരണം
text_fieldsബംഗളൂരു: ബംഗളൂരുവിൽനിന്ന് ഉത്തര കന്നഡയിലെ ഗോകർണയിലേക്ക് പോയ സ്വകാര്യബസ് ചിത്രദുർഗയിൽ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ചു. ഉത്തരകന്നഡ ഹൊന്നാവർ സ്വദേശി ജഗദീഷ് (45), ശിവമൊഗ്ഗ സാഗർ സ്വദേശി ഗണപതി (40) എന്നിവരെയാണ് മരിച്ചവരിൽ തിരിച്ചറിഞ്ഞത്.ഞായറാഴ്ച പുലർച്ചെ നാലോടെ ഹൊലലകരെ ആഞ്ജനേയ ക്ഷേത്രത്തിന് സമീപമാണ് അപകടം. സംഭവത്തിൽ 38 പേർക്ക് പരിക്കേറ്റു.
ഇതിൽ എട്ടുപേരുടെ നില ഗുരുതരമാണ്.പരിക്കേറ്റവരെ ഹൊലലകരെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡിൽ നിർമാണപ്രവൃത്തികൾ നടക്കുന്നുണ്ട്. വേഗത്തിലെത്തിയ ബസിലെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടമായതോടെ ബസ് റോഡിന് സമീപത്തെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. അശാസ്ത്രീയ റോഡ് പ്രവൃത്തി കാരണം മേഖലയിൽ അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. ഹൊലലകരെ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.