ഓരോ ബസ് ടിക്കറ്റും ഓരോ മെട്രോ കോയിനും പരിസ്ഥിതി സൗഹൃദ വഴി -സിറ്റി പൊലീസ് കമീഷണർ
text_fieldsബംഗളൂരു: നഗരത്തിൽ സ്വകാര്യ വാഹന അതിപ്രസരം വൻതോതിൽ വായുമലിനീകരണമുണ്ടാക്കുന്നെന്ന് ബംഗളൂരു സിറ്റി പൊലീസ് കമീഷണർ ബി. ദയാനന്ദ. പൊതുവാഹന ഉപയോഗ ബോധവത്കരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾ പരമാവധി പൊതുഗതാഗതം വിനിയോഗിക്കണം. കഴിഞ്ഞ 10 വർഷത്തിനിടെ ബംഗളൂരുവിലെ വാഹനങ്ങളുടെ എണ്ണം ഇരട്ടിയിലധികമായി. സ്വകാര്യ വാഹനങ്ങൾ കൂടുതലുള്ള നഗരങ്ങളിലൊന്നാണ് ബംഗളൂരു.
ഇക്കാലയളവിൽ നഗരത്തിലെ വായു നിലവാരം 46 ശതമാനം മോശമായി. ‘ഓരോ ബസ് ടിക്കറ്റും ഓരോ മെട്രോ കോയിനും പരിസ്ഥിതി സൗഹൃദ ബംഗളൂരുവിലേക്കുള്ള ചുവടാണ്’. പൊതുഗതാഗത ഉപയോഗം നഗരത്തിലെ ഗതാഗതക്കുരുക്ക് കുറക്കാനാകുന്നതിനൊപ്പം മെച്ചപ്പെട്ട വായു ശ്വസിക്കാനുമാകും. നമ്മ മെട്രോയും ബംഗളൂരു മെട്രോ ട്രാൻസ്പോർട്ട് കോർപറേഷൻ (ബി.എം.ടി.സി.) ബസുകളും നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ബന്ധിപ്പിക്കുന്നുണ്ട്. അവ പരമാവധി പ്രയോജനപ്പെടുത്തണം. അടുത്ത തവണ മെട്രോയിലോ ബി.എം.ടി.സി ബസിലോ കയറുമ്പോൾ നമ്മുടെ മരങ്ങളും തടാകങ്ങളും പാർക്കുകളും മനസ്സിലുണ്ടാവണമെന്ന് ദയാനന്ദ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.