ബുസാൻ ചലച്ചിത്രോത്സവത്തിൽ നേട്ടവുമായി 'ശിവമ്മ'
text_fieldsബംഗളൂരു: ഈ വർഷത്തെ ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പുരസ്കാര നേട്ടവുമായി കന്നഡ സിനിമ 'ശിവമ്മ'. നവാഗത സംവിധായകനായ ജയ്ശങ്കർ ആര്യർ സംവിധാനം ചെയ്ത ചിത്രം, 'എ വൈൽഡ് റൂമർ' എന്ന കൊറിയൻ ചിത്രത്തിനൊപ്പം ന്യൂകറന്റ്സ് അവാർഡ് പങ്കിട്ടു. നവാഗത ഏഷ്യൻ സംവിധായകരുടെ രണ്ട് ഫീച്ചർ സിനിമകൾക്ക് നൽകുന്ന പുരസ്കാരമാണിത്. 30,000 യു.എസ് ഡോളറാണ് ( 24.72 ലക്ഷം) അവാർഡ് തുക. ബംഗളൂരു സ്വദേശിയാണ് ജയ്ശങ്കർ ആര്യർ. കശ്മീരി നടനും സംവിധായകനുമായ ആമിർ ബഷീർ സംവിധാനം ചെയ്ത 'ദ വിന്റർ വിത്തിൻ' കെ.ബി ന്യൂ കറന്റ്സ് ഓഡിയൻസ് അവാർഡും നേടി.
ഒരു എനർജി ഡ്രിങ്ക് കമ്പനിയുടെ സെയിൽസ് റപ്രസന്റേറ്റിവായ മധ്യവയസ്കയായ വീട്ടമ്മയുടെ ജീവിതമാണ് 'ശിവമ്മ' എന്ന സിനിമ പറയുന്നത്. ശരണമ്മ ചെട്ടി, ചെന്നമ്മ അബ്ബിഗരെ എന്നിവരാണ് സിനിമയിൽ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്തത്. നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയുടെ കന്താറയാണ് സിനിമ നിർമിച്ചത്. സാധാരണമായൊരു കഥ വളരെ തന്മയത്വത്തോടെയും തീവ്രതയോടെയും ശിവമ്മയിൽ അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞുവെന്ന് ജൂറി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.