Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകേരളത്തിൽ ഒരു സംരംഭം...

കേരളത്തിൽ ഒരു സംരംഭം തുടങ്ങാൻ വേണ്ടത് ഒരു മിനിറ്റ് മാത്രം -മന്ത്രി പി. രാജീവ്

text_fields
bookmark_border
p rajeev
cancel
camera_alt

കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുമായി ചേർന്ന് കേരള വ്യവസായ വകുപ്പ് ബംഗളൂരുവിൽ സംഘടിപ്പിച്ച റോഡ് ഷോയിൽ മന്ത്രി പി. രാജീവ് സംസാരിക്കുന്നു

ബംഗളൂരു: കേരളത്തിൽ ഒരു എം.എസ്.എം.ഇ സംരംഭം തുടങ്ങാൻ വെറും ഒരു മിനിറ്റിന്റെ നടപടിക്രമങ്ങൾ മാത്രമേയുള്ളൂവെന്ന് കേരള വ്യവസായ മന്ത്രി പി. രാജീവ്.

അടുത്ത വർഷം ഫെബ്രുവരി 21, 22 തീയതികളിൽ കേരളത്തിൽ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തിന് മുന്നോടിയായി ബംഗളൂരുവിൽ സംഘടിപ്പിച്ച റോഡ് ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച വ്യവസായിക ഇക്കോസിസ്റ്റമാണ് കേരളത്തിലേത്. കേന്ദ്രസർക്കാറിന്റെ റേറ്റിങ്ങിൽ കേരളം മുന്നിലെത്തിയത് ഇതിന്റെ തെളിവാണെന്നും പ്രചാരണം മറികടന്ന് കേരളം മുന്നേറുകയാണെന്നും മന്ത്രി രാജീവ് ചൂണ്ടിക്കാട്ടി.

വിജ്ഞാനാധിഷ്ഠിതമായ വ്യവസായങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക് ചെയിൻ സാ​ങ്കേതിക വിദ്യ, ഗ്രഫീൻ, ബിഗ് ഡേറ്റ അനലിറ്റിക്സ്, മെഷീൻ ലേണിങ്, എയ്റോ സ്പേസ്, പ്രതിരോധ മേഖല തുടങ്ങി 22 മുൻഗണന മേഖലകളിൽ കേരളത്തിൽ വൻ നിക്ഷേപ സാധ്യതയാണുള്ളത്. കേരളം വ്യവസായത്തിന് അനുകൂലമല്ലെന്നാണ് പ്രചാരണം. എന്നാൽ, അതിനുമെത്രേയോ അകലെയാണ് വസ്തുതകൾ. ‘പ്രകൃതി, മനുഷ്യൻ, വ്യവസായം’ എന്ന മുദ്രാവാക്യവുമായി പുതിയ വ്യവസായ നയംതന്നെ രൂപപ്പെടുത്തിയിട്ടുണ്ട്. വൻതോതിൽ മലിനീകരണമുണ്ടാക്കുന്ന വൻകിട പദ്ധതികൾ കേരളത്തിന്റെ സാഹചര്യത്തിൽ യോജിച്ചതല്ല. എന്നാൽ, വൈവിധ്യമാർന്ന ഭൂമികയും മികച്ച സാമൂഹികാന്തരീക്ഷവുമുള്ള കേരളം പുതിയ വ്യവസായ നയം കൊണ്ടുവരുന്നതിന് നിരവധി പരിഷ്‍കാരങ്ങളാണ് വരുത്തിയിട്ടുള്ളത്.

കേരള സെൻട്രലൈസ്ഡ് ഇൻസ്​പെക്ഷൻ സിസ്റ്റം (കെ.സി.ഐ.എസ്) വ​ഴി പരിശോധന റിപ്പോർട്ടുകൾ സുതാര്യമാക്കി. 48 മണിക്കൂറിനുള്ളിൽ പരിശോധന വിവരങ്ങൾ പബ്ലിക് ഡൊമൈനുകളിൽ ലഭ്യമാവുന്ന സംവിധാനമാണിത്. ‘ഇയർ ഓഫ് എന്റർപ്രൈസസ്’ എന്നതിലൂടെ രണ്ടര വർഷത്തിനിടെ 2,90,000 എം.എസ്.എം.ഇകളാണ് കേരളത്തിൽ ആരംഭിച്ചത്. 18,000ത്തിലേറെ കോടിയുടെ നിക്ഷേപം നടന്നു. ഇതിൽ 92,000 സംരംഭങ്ങളും വനിതകളുടേതാണ്. 30 എണ്ണം ട്രാൻസ്ജെൻഡറുകളുടേതും. എല്ലാ ജില്ലകളിലും പ്രവർത്തിക്കുന്ന എം.എസ്.എം.ഇ ക്ലിനിക്കുകൾ വഴി സംരംഭകർക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ ലഭിക്കുമെന്നും സർക്കാർ പകുതി പ്രീമിയം അടക്കുന്ന രീതിയിൽ എം.എസ്.എം.ഇകൾക്കായി ഇൻഷുറൻസ് സ്കീം അവതരിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കോയമ്പത്തൂരിനെ ബന്ധിപ്പിച്ചുള്ള കൊച്ചി- ബംഗളൂരു വ്യവസായിക ഇടനാഴിയാണ് ബംഗളൂരുവിലെ നിക്ഷേപകർക്കായി കേരളം മുന്നോട്ടുവെക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുമായി ചേർന്ന് കേരള വ്യവസായ വകുപ്പ് സംഘടിപ്പിച്ച റോഡ്ഷോയിൽ 100ലേറെ വ്യവസായികൾ പ​​ങ്കെടുത്തു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് അധ്യക്ഷത വഹിച്ചു. സി.ഐ.ഐ കർണാടക കൗൺസിൽ വൈസ് ചെയർമാൻ രബീന്ദ്ര ശ്രീകണ്ഠൻ, പി.കെ. സ്റ്റീൽ കാസ്റ്റിങ് ലിമിറ്റഡ് ജോയന്റ് ഡയറക്ടർ ഷാനവാസ് കെ.ഇ, വിപ്രോ കൺസ്യൂമർ കെയർ പ്രസിഡന്റ് അനിൽ ചുഗ്, കെ.എസ്. ഐ.ഡി.സി എം.ഡി എസ്. ഹരി കിഷോർ, എക്സിക്യുട്ടിവ് ഡയറക്ടർ ആർ. ഹരികൃഷ്ണൻ, കിൻഫ്ര എം.ഡി സന്തോഷ് കോശി തോമസ്, ക്ലിപ് സി.ഇ.ഒ കെ.എസ്. പ്രവീൺ, സി.ഐ.ഐ കേരള ചെയർമാൻ വിനോദ് മഞ്ഞില എന്നിവർ പങ്കെടുത്തു. തുമകൂരു റോഡിലെ ബാംഗ്ലൂർ ഇന്റർനാഷനൽ സെന്ററിൽ നടന്ന സ്​പേസ് എക്സ്​പോ സന്ദർശിച്ച മന്ത്രി പി. രാജീവ് ബഹിരാകാശ, പ്രതിരോധ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru NewsbusinessesMinister P Rajeevkerala
News Summary - It only takes a minute to start a business in Kerala - Minister P. Rajiv
Next Story