Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightവ്യ​വ​സാ​യി​യെ കൊ​ന്നു...

വ്യ​വ​സാ​യി​യെ കൊ​ന്നു ക​ത്തി​ച്ച കേ​സ്; പ്ര​തി പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ടു

text_fields
bookmark_border
defendent
cancel
camera_alt

ര​ക്ഷ​പ്പെ​ട്ട പ്ര​തി അ​ങ്കൂ​ർ റാ​ണ

മം​ഗ​ളൂ​രു: കു​ട​കി​ലെ കാ​പ്പി​ത്തോ​ട്ട​ത്തി​ൽ വ്യ​വ​സാ​യി തെ​ല​ങ്കാ​ന സ്വ​ദേ​ശി വി. ​ര​മേ​ശി​ന്റെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളി​ൽ ഒ​രാ​ൾ കു​ട​ക് പൊ​ലീ​സി​ന്റെ ക​സ്റ്റ​ഡി​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ടു. മൂ​ന്നാം പ്ര​തി അ​ങ്കൂ​ർ റാ​ണ​യാ​ണ് (42) ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്ന് 30 കി​ലോ​മീ​റ്റ​ർ അ​ക​ലെ ഉ​പ്പാ​ളി​ലെ ഹോ​ട്ട​ലി​ൽ നി​ന്ന് പൊ​ലീ​സി​നെ വെ​ട്ടി​ച്ച് ക​ട​ന്ന​ത്.

ഡ​ൽ​ഹി​യി​ൽ 128 കി​ലോ​മീ​റ്റ​ർ വാ​ഹ​നം പി​ന്തു​ട​ർ​ന്ന് കു​ട​ക് പൊ​ലീ​സ് അ​തി​സാ​ഹ​സി​ക​മാ​യി അ​റ​സ്റ്റ് ചെ​യ്തി​രു​ന്ന പ്ര​തി​യാ​ണ് അ​ങ്കൂ​ർ. തെ​ളി​വെ​ടു​പ്പി​ന്റെ ഭാ​ഗ​മാ​യി കൊ​ണ്ടു​പോ​വു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി കു​ട​ക് സു​ണ്ടി​ക്കൊ​പ്പ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​റു​ടെ​യും സം​ഘ​ത്തി​ന്റെ​യും ക​സ്റ്റ​ഡി​യി​ൽ നി​ന്ന് മു​ങ്ങി​യ​ത്. ര​ണ്ടാം ഭാ​ര്യ നി​ഹാ​രി​ക (43), കാ​മു​ക​ൻ വെ​റ്റ​റി​ന​റി ഡോ​ക്ട​ർ നി​ഖി​ൽ (40), സു​ഹൃ​ത്ത് അ​ങ്കൂ​ർ (39) എ​ന്നി​വ​രാ​ണ് കേ​സി​ൽ അ​റ​സ്റ്റി​ലാ​യി​രു​ന്ന​ത്.

ര​മേ​ശി​ന്റെ സ്വ​ത്ത് ത​ട്ടി​യെ​ടു​ക്കാ​നാ​യി​രു​ന്നു കൊ​ല​പാ​ത​ക​മെ​ന്ന് പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം എ​ട്ടി​നാ​ണ് കു​ട​ക് സു​ണ്ടി​ക്കൊ​പ്പ​ക്ക് സ​മീ​പം കാ​പ്പി​ത്തോ​ട്ട​ത്തി​ല്‍ തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത വി​ധം ക​രി​ഞ്ഞ ജ​ഡം ക​ണ്ടെ​ത്തി​യ​ത്. പ്ര​ദേ​ശ​ത്തെ സി.​സി.​ടി.​വി​യി​ൽ പ​തി​ഞ്ഞ ചു​വ​ന്ന മെ​ഴ്‌​സി​ഡ​സ് ബെ​ൻ​സ് കാ​ർ പി​ന്തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കൊ​ല​പാ​ത​ക​ത്തി​ന്റെ തു​മ്പ് ല​ഭി​ച്ച​ത്. കൊ​ല്ല​പ്പെ​ട്ട ര​മേ​ശി​ന്റെ ര​ണ്ടാം ഭാ​ര്യ​യാ​ണ് എ​ൻ​ജി​നീ​യ​റി​ങ് ബി​രു​ദ​ധാ​രി​യാ​യ നി​ഹാ​രി​ക. ഇ​വ​രു​ടെ​യും ര​ണ്ടാം വി​വാ​ഹ​മാ​ണ്. നേ​ര​ത്തെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ല്‍ ജ​യി​ലി​ല്‍ കി​ട​ന്നി​ട്ടു​ണ്ട്.

ജ​യി​ല്‍ മോ​ചി​ത​യാ​യ ശേ​ഷ​മാ​ണ് ര​മേ​ശി​നെ വി​വാ​ഹം ക​ഴി​ച്ച​ത്. ആ​ഡം​ബ​ര ജീ​വി​തം ന​യി​ച്ച നി​ഹാ​രി​ക എ​ട്ട് കോ​ടി രൂ​പ ആ​വ​ശ്യ​പ്പെ​ട്ട​ങ്കി​ലും ര​മേ​ശ് ന​ല്‍കാ​ൻ വി​സ​മ്മ​തി​ച്ചു. ഇ​താ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. കാ​മു​ക​ൻ നി​ഖി​ലാ​ണ് കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്ത​ത്. ഹൈ​ദ​രാ​ബാ​ദി​ലെ ഉ​പ്പാ​ളി​ല്‍ നി​ന്ന് ര​മേ​ശി​നെ ശ്വാ​സം മു​ട്ടി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം 800 കി.​മീ അ​ക​ലെ​യു​ള്ള കു​ട​കി​ല്‍ കൊ​ണ്ടു​വ​ന്ന് ക​ത്തി​ക്കു​ക​യാ​യി​രു​ന്നു. ശേ​ഷം പ്ര​തി​ക​ള്‍ ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് മ​ട​ങ്ങി. പി​ന്നാ​ലെ ര​മേ​ശി​നെ കാ​ണാ​നി​ല്ലെ​ന്ന് ഭാ​ര്യ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru Newsaccused escapedBusinessman Death
News Summary - businessman killed and burnt case
Next Story