തലാസീമിയ ബാധിതരായ മലയാളികൾക്കായി ബംഗളൂരുവിൽ ക്യാമ്പ്
text_fieldsബംഗളൂരു: മജുംദാർ ഷാ കാൻസർ സെന്ററിന്റെ സഹകരണത്തോടെ കേരളത്തിലെ തലാസീമിയ രോഗികൾക്കായി ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ബംഗളൂരുവിൽ സൂപ്പർ സ്പെഷാലിറ്റി ഹെമറ്റോളജി ക്യാമ്പ് സംഘടിപ്പിച്ചു. തലാസീമിയ രോഗികളും രക്ഷിതാക്കളും സ്വീകരിക്കേണ്ട ആരോഗ്യശീലത്തെപ്പറ്റി പ്രമുഖ രക്തജന്യ രോഗ വിദഗ്ധൻ ഡോ. സുനിൽ ഭട്ട് ക്ലാസെടുത്തു.
'ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ' കേരള ജനറൽ കൺവീനർ കരീം കാരശ്ശേരി അധ്യക്ഷത വഹിച്ചു. നാരായണ ഹോസ്പിറ്റൽ പീഡിയാട്രിക് ഹെമറ്റോ ഓങ്കോളജി കൺസൽട്ടന്റ് ഡോ. ഗായത്രി സജീവൻ ഡോ. സുനിൽ ഭട്ടിന്റെ പ്രസംഗം മലയാളത്തിൽ പരിഭാഷപ്പെടുത്തി. സാമൂഹികപ്രവർത്തകൻ സെബാസ്റ്റ്യൻ സംസാരിച്ചു.
ഓർഗനൈസിങ് കമ്മിറ്റി കൺവീനർ ഒ.എം. സൻഫീർ സ്വാഗതവും എം.വി. അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു. ക്യാമ്പിൽ മുഴുവൻ തലാസീമിയ രോഗികൾക്കും എം.ആർ.ഐ.ടി ടു സ്റ്റാർ എന്ന ചെലവേറിയ സ്കാനിങ് സൗജന്യമായി നടത്തി.
രോഗികളും രക്ഷിതാക്കളുമായി തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള നൂറിൽപരം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു. 15 വയസ്സിന് മുകളിൽ പ്രായമുള്ള തലാസീമിയ രോഗികൾക്കാണ് സ്കാനിങ് നടത്തിയത്. ക്യാമ്പ് അംഗങ്ങൾ കഴിഞ്ഞദിവസം കേരളത്തിലേക്ക് മടങ്ങി. ക്യാമ്പിന്റെ തുടർചികിത്സ സെപ്റ്റംബർ 17, 18 തീയതികളിൽ കോഴിക്കോട്ട് നടക്കുമെന്ന് ജനറൽ കൺവീനർ കരീം കാരശ്ശേരി അറിയിച്ചു. വിശദവിവരങ്ങൾക്ക് 9447019182 നമ്പറിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.