തമിഴ്നാട്ടില്‍ വാഹനാപകടം; ബംഗളൂരുവിലെ രണ്ട് മലയാളി വിദ്യാർഥികൾ മരിച്ചു
text_fieldsബംഗളൂരു: തമിഴ്നാട് കൃഷ്ണഗിരി ജില്ലയിലെ പോലുപള്ളിയില്‍ നടന്ന വാഹനാപകടത്തിൽ ബംഗളൂരുവിൽ വിദ്യാർഥികളായ രണ്ട് പത്തനംതിട്ട സ്വദേശികൾ മരിച്ചു. ബുധനാഴ്ച രാവിലെയോടെ ഇവർ സഞ്ചരിച്ച കാർ, നിര്‍ത്തിയിട്ട ലോറിക്കു പിന്നിലേക്ക് ഇടിച്ചുകയറിയാണ് ദുരന്തം. പത്തനംതിട്ട അടൂര്‍ മണ്ണടി സ്വദേശികളായ അമന് (26), സന്ദീപ് (26) എന്നിവരാണ് മരിച്ചത്.
സഹയാത്രികരായ മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മണ്ണടിയില്‍നിന്ന് കൃഷ്ണഗിരി വഴി ബംഗളൂരുവിലേക്ക് കാറിൽവരുകയായിരുന്നു സംഘം. കൃഷ്ണഗിരി-ബംഗളൂരു ദേശീയപാതയിൽ പോലുപള്ളിക്ക് സമീപത്ത് നിർത്തിയിട്ടിരുന്ന ലോറിക്കുപിറകിൽ ഇവരുടെ കാർ ഇടിച്ചുകയറുകയായിരുന്നു. ബംഗളൂരുവിലെ സ്വകാര്യ കോളജ് വിദ്യാര്‍ഥികളാണ് മരിച്ചവർ. മൃതദേഹങ്ങള്‍ കൃഷ്ണഗിരി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സന്ദീപിന്റെ സഹോദരി സായുജ്യ. അമാൻ ആർ. ബാവയുടെ സഹോദരൻ അലൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.