രാഹുൽ ഗാന്ധിക്കെതിരായ കേസ്; ഗുജറാത്ത് കോടതി വിധി ജനാധിപത്യത്തിന്റെ മരണം- കോൺഗ്രസ്
text_fieldsബംഗളൂരു: രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തി കേസിൽ സ്റ്റേ തടഞ്ഞ ഗുജറാത്ത് ഹൈകോടതി വിധി ജനാധിപത്യത്തിന്റെ മരണമാണ് സൂചിപ്പിക്കുന്നതെന്ന് കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാർ പറഞ്ഞു. രാജ്യത്തെ വിലക്കയറ്റത്തെയും അഴിമതിയെയും തൊഴിലില്ലായ്മയെയും ചോദ്യം ചെയ്യുന്ന രാഹുൽ ഗാന്ധി മികച്ച നേതാവാണെന്നും അദ്ദേഹത്തിന്റെ സാന്നിധ്യം പാർലമെന്റിൽ ബി.ജെ.പി ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നീരവ് മോദി, നിഷാൽ മോദി തുടങ്ങിയവരൊക്കെ ബാങ്ക് തട്ടിപ്പ് നടത്തിയവരായിട്ടും ശിക്ഷ നൽകാതെ തട്ടിപ്പിനെ കുറിച്ച് പറഞ്ഞ രാഹുൽഗാന്ധിയെ ശിക്ഷിക്കുകയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജെവാല ചൂണ്ടിക്കാട്ടി. കോടതി വിധിക്കെതിരെ വെള്ളിയാഴ്ച നിയമസഭ സമ്മേളനം കഴിഞ്ഞതിന് പിറകെ കോൺഗ്രസ് അംഗങ്ങളുടെ നേതൃത്വത്തിൽ വിധാൻ സൗധ പരിസരത്തെ ഗാന്ധി പ്രതിമക്ക് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.