ഗുജറാത്തിലേക്കുള്ള വഴിയിൽ കാണാതായ 1.20 കോടിയുടെ കശുവണ്ടി പിടികൂടി
text_fieldsമംഗളൂരു: ഉഡുപ്പിയിൽനിന്ന് ഗുജറാത്തിലേക്ക് കയറ്റിയയച്ച് വഴിയിൽ കാണാതായ 24.63 മെട്രിക് ടൺ കശുവണ്ടി പരിപ്പ് മഹാരാഷ്ട്രയിലെ പൽഘർ ജില്ലയിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു. ഇതിന് 1.21 കോടി രൂപ വിലവരും. ഈ മാസം രണ്ടിനാണ് ഉഡുപ്പിയിലെ വ്യാപാരി 2469 പെട്ടികളിൽ അടക്കം ചെയ്ത കശുവണ്ടി സൂറത്തിലും അഹ്മദാബാദിലും എത്തിക്കാൻ അയച്ചത്. നിശ്ചിത ദിവസം കഴിഞ്ഞിട്ടും ചരക്ക് ലക്ഷ്യത്തിൽ എത്താത്തതിനാൽ ഉഡുപ്പി പൊലീസിൽ പരാതി നൽകി.
ചരക്ക് വാഹനം കടന്നുപോവേണ്ട സംസ്ഥാനങ്ങളിലെ പൊലീസുമായി സഹകരിച്ച് കർണാടക പോലീസ് നടത്തിയ അന്വേഷണത്തിൽ മഹാരാഷ്ട്ര നലസൊപാറയിലും നവി മുംബൈയിലും രണ്ട് ഗോഡൗണിലായി സൂക്ഷിച്ച നിലയിൽ ചരക്ക് കണ്ടെത്തുകയായിരുന്നു. 92.7 ലക്ഷം രൂപയുടെ ചരക്കാണ് പിടിച്ചെടുക്കാനായതെന്ന് മിരാ-ഭയാന്തർ സെൻട്രൽ ക്രൈം യൂനിറ്റ് സീനിയർ ഇൻസ്പെക്ടർ രാഹുൽ രഖ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.