ദലിത് യുവാക്കൾ പ്രവേശിച്ചു; മേൽജാതിക്കാർ ക്ഷേത്രം അടച്ചു
text_fieldsമംഗളൂരു: രണ്ട് ദലിത് യുവാക്കൾ പ്രവേശിച്ചതിനു പിന്നാലെ മേൽജാതിക്കാർ ക്ഷേത്രത്തിലെ പൂജകൾ ഒഴിവാക്കി നടയടച്ചു. ചിക്കമഗളൂരു ജില്ലയിൽ ബെലവാഡിക്കടുത്ത നരസിപുര ഗ്രാമത്തിലാണ് സംഭവം. തിരുമലേശ്വര ക്ഷേത്രത്തിൽ പൂജകൾ നടക്കുന്നതിനിടെയാണ് ദലിതർ പ്രവേശിച്ച കാര്യം കുറുബ സമുദായ മൂപ്പന്മാരുടെ ശ്രദ്ധയിൽപ്പെട്ടത്.
അശുദ്ധമായ ക്ഷേത്രത്തിൽ പൂജകൾ തുടരേണ്ടെന്ന തീരുമാനം പ്രഖ്യാപിച്ച് ഉടൻ നടയടച്ചു. സർക്കാർ വകുപ്പിന് കീഴിലുള്ള ക്ഷേത്രത്തിൽ തഹസിൽദാരുടെ അനുമതി തേടിയാണ് ദലിത് യുവാക്കൾ പ്രവേശിച്ചത്. വ്യാഴാഴ്ചയുണ്ടായ അയിത്താചരണത്തിന്റെ ഗൗരവം ആർ.ഡി.ഒ, തഹസിൽദാർ, സാമൂഹിക ക്ഷേമ ഓഫിസർ, ഡിവൈ.എസ്.പി, മുസ്റായി വകുപ്പ് തഹസിൽദാർ എന്നിവർ ഗ്രാമീണരുടെ യോഗം വിളിച്ച് ബോധ്യപ്പെടുത്തി.ഇതിനെത്തുടർന്ന് പൂജ പുനരാരംഭിക്കാൻ ധാരണയായി. ക്ഷേത്രം പരിധിയിലെ കുടുംബങ്ങളിൽ 200 എണ്ണം കുറുബ വിഭാഗമാണ്. മറ്റുള്ളവർ 15 കുടുംബങ്ങളിൽ കഴിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.