കന്നുകാലി അവശിഷ്ടങ്ങൾ പുഴയിൽ തള്ളിയ നിലയിൽ
text_fieldsമംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ ചാർമാഡി ഗ്രാമപഞ്ചായത്ത് പരിധിയിൽ അണ്ണാരു പാലത്തിന് സമീപം മൃത്യുഞ്ജയ നദിയിൽ കന്നുകാലി അവശിഷ്ടങ്ങൾ സഞ്ചികളിൽ കെട്ടി തള്ളിയ നിലയിൽ കണ്ടെത്തി.
പശുവിന്റെ തല, മാംസം, പശുക്കിടാവിന്റെ ജഡം, തോൽ, എല്ലുകൾ എന്നിവയുൾപ്പെടെയുള്ള അവശിഷ്ടങ്ങളാണ് 11 സഞ്ചികളിൽ കണ്ടെത്തിയത്. പൊതുജനങ്ങളിൽനിന്ന് പരാതി ലഭിച്ചതിനെത്തുടർന്ന് ധർമസ്ഥല പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി സംഭവവുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു. സമഗ്രമായ അന്വേഷണം വേണമെന്നും അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ബജ്റംഗ്ദൾ താലൂക്ക് പ്രസിഡന്റ് ദിനേശ് ചാർമാഡി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.