ക്ഷേത്ര ഭണ്ഡാരങ്ങളിൽ സി.സി.ടി.വി നിർബന്ധമാക്കി
text_fieldsബംഗളൂരു: തിരുപ്പതി ക്ഷേത്രം ലഡു വിവാദ പശ്ചാത്തലത്തിൽ കർണാടകയിലെ എല്ലാ ക്ഷേത്ര ഭണ്ഡാരങ്ങളിലും സി.സി.ടി.വി നിർബന്ധമാക്കി കർണാടക സർക്കാർ മുജറായ് വകുപ്പ് ഉത്തരവിറക്കി.
തിരുപ്പതി ലഡുവിൽ ഇറച്ചിക്കൊഴുപ്പ് ഉപയോഗിച്ചെന്ന ആരോപണം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. എ വിഭാഗത്തിലെ ക്ഷേത്രങ്ങളിൽ മാത്രമാണ് ഇതുവരെ സി.സി.ടി.വി കാമറകൾ സ്ഥാപിച്ചത്.
ഇനി മുതൽ ബി, സി കാറ്റഗറി ക്ഷേത്രങ്ങളിൽ പാചകം ചെയ്യുന്ന സ്ഥലങ്ങളിൽ സി.സി.ടി.വി നിർബന്ധമാണ്. നഗരത്തിലെ ബനശങ്കരി ക്ഷേത്രത്തിൽ സി.സി.ടി.വി സ്ഥാപിച്ചിട്ടുണ്ടെന്നും മറ്റു ക്ഷേത്രങ്ങളിലും സ്ഥാപിക്കാൻ ആലോചിക്കുന്നുണ്ടെന്നും മുജുറൈ വകുപ്പ് കമീഷണർ വെങ്കിടേഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.