ക്വീന്‍സ് റോഡ് സെന്റ് മേരീസ് കത്തീഡ്രലിൽ പെരുന്നാൾ ആഘോഷത്തിന് തുടക്കം
text_fieldsബംഗളൂരു: ക്വീന്‍സ് റോഡ് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമായി. ബുധനാഴ്ച വിശുദ്ധ കുർബാനക്ക് ശേഷം മോർ കുര്യാക്കോസ് ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത കൊടിയേറ്റി.
കൗമ റമ്പാൻ, ഫാ. ഗീവർഗീസ് പുലയത്ത്, ഫാ. പോൾ ബെന്നി, ഫാ. ബ്ലസൺ ബേബി എന്നിവർ സന്നിഹിതരായി. വൈകീട്ട് ഏഴിന് മോർ കുര്യാക്കോസ് ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ സന്ധ്യാ പ്രാർഥനയും പ്രദക്ഷണവും ആശീർവാദവും നടന്നു. പ്രധാന പെരുന്നാൾ ദിവസമായ വ്യാഴാഴ്ച രാവിലെ 7.15ന് പ്രഭാത പ്രാർഥനയും എട്ടിന് മോർ കുര്യാക്കോസ് ഗ്രിഗോറിയോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും പ്രാർഥനയും ആശിർവാദവും തുടർന്ന് നേർച്ചസദ്യയും നടക്കും.
വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയവർക്ക് പെരുന്നാളിന്റെ ഭാഗമായി മെറിറ്റോറിയസ് അവാർഡുകൾ നൽകും. തുടർന്ന് പെരുന്നാൾ ആഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ട് കൊടിയിറക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.