Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2024 2:50 AMUpdated On
date_range 9 April 2024 2:50 AMകേന്ദ്രമന്ത്രി ശോഭ കരന്ദ്ലാജെയുടെ കാറിടിച്ച് അപകടം; ഒരാൾ മരിച്ചു
text_fieldsbookmark_border
camera_alt
ശോഭ കരന്ത്ലാജെ
ബംഗളൂരു: കേന്ദ്ര കൃഷി സഹമന്ത്രിയും ബംഗളൂരു നോർത്ത് മണ്ഡലം സ്ഥാനാർഥിയുമായ ശോഭ കരന്ദ്ലാജെ സഞ്ചരിച്ച കാറിെൻറ ഡോർ ഇടിച്ച് തെറിച്ചുവീണ ബൈക്ക് യാത്രക്കാരനായ ബി.ജെ.പി പ്രവർത്തകൻ ബസ് കയറി മരിച്ചു. ടി.സി പാളയ സ്വദേശി കെ. പ്രകാശാണ് (55) മരിച്ചത്.
തിങ്കളാഴ്ച ബംഗളൂരു നോർത്ത് മണ്ഡലത്തിൽ കെ.ആർ. പുരം മേഖലയിലെ വിനായക ക്ഷേത്രം പരിസരത്താണ് അപകടം. മന്ത്രി സഞ്ചരിച്ച കാറിെൻറ തുറന്ന വാതിലിൽ തട്ടി പിറകെ വന്ന ബൈക്ക് മറിഞ്ഞു. ബൈക്ക് യാത്രികൻ അതുവഴി വന്ന ബസിനടിയിൽ പെട്ട് മരിക്കുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story