കാലഘട്ടത്തിന്റെ വെല്ലുവിളികൾ സർഗാത്മകതകൊണ്ട് പ്രതിരോധിക്കണം -തനിമ
text_fieldsബംഗളൂരു: വെറുപ്പും വിദ്വേഷവും വിതക്കുകയും ചരിത്രം വളച്ചൊടിക്കുകയും ചെയ്യുന്ന ഫാഷിസ്റ്റ് തന്ത്രങ്ങൾ തിരിച്ചറിയണമെന്നും കാലഘട്ടത്തിന്റെ വെല്ലുവിളികൾ സർഗാത്മകതകൊണ്ട് പ്രതിരോധിക്കുകയും ചെയ്യണമെന്ന് Challenges of the times must be met with creativity - Tanimaള സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കൊച്ചി ആഹ്വാനം ചെയ്തു. വൈറ്റ്ഫീൽഡ് എഡിഫിസ് വൺ ഓഡിറ്റോറിയത്തിൽ നടന്ന തനിമ കലാസാഹിത്യ വേദി ബംഗളൂരു ചാപ്റ്റർ കൺവെൻഷനിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
തനിമയുടെ കേരള സംസ്ഥാന കൗൺസിലിലേക്ക് ആസിഫ് മടിവാള, ഷെഫീഖ് അജ്മൽ എന്നിവരെ തെരഞ്ഞെടുത്തു. റമദാൻ സംഗമം വിഷ്വൽ സ്കിറ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച കലാകാരന്മാരെ ആദരിച്ചു.ജമാഅത്തെ ഇസ്ലാമി കേരള ബംഗളൂരു മേഖല ജനറൽ സെക്രട്ടറി നിഖിൽ ഇഖ്ബാൽ, സാബു ഷഫീഖ്, യൂനുസ് ത്വയ്യിബ്, ഷാഹിർ ഡെലിഗോ, ഷംലി. എൻ, ഷാഹിന ലത്വീഫ്, അനീസ് മെജസ്റ്റിക്, ഷമ്മാസ്, ജസീം, ഷമീർ ആർക്കിടെക്ട്, ഇബ്രാഹിം തുടങ്ങിയവർ സംസാരിച്ചു.
വിവിധ വകുപ്പുകളെ പ്രതിനിധാനം ചെയ്ത് മുഹ്സിന, ഹസീന, ഷഫീഖ് അജ്മൽ എന്നിവർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തനിമ ബംഗളൂരു ചാപ്റ്റർ പ്രസിഡന്റ് ആസിഫ് മടിവാള അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഹമ്മദ് ജാസിം സ്വാഗതവും ഷഫീഖ് അജ്മൽ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന സംഗീതനിശക്ക് ഷമ്മാസ് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.