ചന്ദ്രശേഖര കമ്പാറിന്റെ നാടകം വികലമാക്കി അവതരിപ്പിച്ചു; സംവിധായകനെതിരെ കേസ്
text_fieldsബംഗളൂരു: തന്റെ നാടകം വളച്ചൊടിച്ച് വികലമാക്കി അവതരിപ്പിച്ചെന്ന് കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷനും ജ്ഞാനപീഠജേതാവുമായ ചന്ദ്രശേഖര കമ്പാർ. നാടകം അവതരിപ്പിച്ച മൈസൂരുവിലെ നാടകസ്ഥാപനമായ ‘രംഗായണ’ക്കെതിരെ അദ്ദേഹം മൈസൂരു സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകി.
നാടകം വിദ്വേഷപരമായ രീതിയിലാണ് രംഗായണയിൽ അവതരിപ്പിച്ചത്. അനുമതിയില്ലാതെയായിരുന്നു അവതരണം. സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കെ നടപ്പാക്കിയ അന്നഭാഗ്യ, ക്ഷീരഭാഗ്യ, ശാധിഭാഗ്യ തുടങ്ങിയ പദ്ധതികളെ നാടകത്തിൽ പരിഹസിച്ചു. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി.കെ. ശിവകുമാറിനെ കുറ്റവാളിയായി ചിത്രീകരിച്ചെന്നുമാണ് പരാതി. ഡിസംബർ 31നാണ് നാടകം അവതരിപ്പിച്ചത്.
അതേസമയം, മറ്റൊരു പരാതിയിൽ നാടകത്തിന്റെ സംവിധായകൻ പ്രദീപ് നാഡിഗിനെതിരെ മൈസൂരു ജയലക്ഷ്മിപുരം പൊലീസ് കേസെടുത്തു. കർണാടക സംസ്ഥാന കുറുബ അസോസിയേഷൻ പ്രസിഡന്റ് സുബ്രഹ്മണ്യ നൽകിയ പരാതിയിലാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.