Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightപൊതുജനാരോഗ്യ രംഗത്ത്...

പൊതുജനാരോഗ്യ രംഗത്ത് മാറ്റങ്ങൾ അനിവാര്യം -സാർവത്രിക ആരോഗ്യ ആന്ദോളന

text_fields
bookmark_border
പൊതുജനാരോഗ്യ രംഗത്ത് മാറ്റങ്ങൾ അനിവാര്യം -സാർവത്രിക ആരോഗ്യ ആന്ദോളന
cancel
camera_alt

സ​ർ​വ​ത്രി​ക ആ​രോ​ഗ്യ ആ​ന്ദോ​ള​ന, ക​ർ​ണാ​ട​ക ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ന്നു

ബം​ഗ​ളൂ​രു: സം​സ്ഥാ​ന​ത്തെ പൊ​തു​ജ​നാ​രോ​ഗ്യ രം​ഗ​ത്ത് മാ​റ്റ​ങ്ങ​ൾ ആ​വ​ശ്യ​മാ​ണെ​ന്ന് സാ​ർ​വ​ത്രി​ക ആ​രോ​ഗ്യ ആ​ന്ദോ​ള​ന, ക​ർ​ണാ​ട​ക (എ​സ്.​എ.​എ-​കെ) ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​​പ്പെ​ട്ടു. എ​ല്ലാ​വ​ർ​ക്കും ആ​രോ​ഗ്യ പ​രി​പാ​ല​നം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും പൊ​തു​ജ​നാ​രോ​ഗ്യം ല​ക്ഷ്യ​മാ​ക്കി സൗ​ജ​ന്യ മ​രു​ന്നു​വി​ത​ര​ണം ന​ട​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​​​പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​യാ​ണി​ത്.

സം​സ്ഥാ​ന​ത്ത് സാ​ധാ​ര​ണ​ക്കാ​ര​ന്റെ ആ​രോ​ഗ്യ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​നാ​യി സ​ർ​ക്കാ​ർ ത​ല​ത്തി​ലു​ള്ള ന​ട​പ​ടി​ക​ൾ അ​പ​ര്യാ​പ്ത​മാ​ണ്. സം​ഘ​ട​ന​യു​ടെ ദ്രു​ത​ക​ർ​മ​സേ​ന ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. വി​വി​ധ ജി​ല്ല​ക​ളി​ൽ നേ​രി​ട്ടെ​ത്തി​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

598 പേ​ർ​ക്ക് മ​രു​ന്നു​ക​ൾ വാ​ങ്ങാ​നാ​യി 2,58,809 രൂ​പ​യാ​ണ് ചെ​ല​വ​ഴി​ക്ക​പ്പെ​ടു​ന്ന​ത്. അ​താ​യ​ത് 433 രൂ​പ മാ​ത്ര​മാ​ണ് ഒ​രാ​ൾ​ക്കാ​യി ചെ​ല​വി​ടു​ന്ന​ത്. സം​സ്ഥാ​ന​ത്തെ 11 ജി​ല്ല​ക​ളി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഓ​രോ മേ​ഖ​ല​യു​ടെ​യും സാ​ഹ​ച​ര്യം മ​ന​സ്സി​ലാ​ക്കി​യ​ല്ല മ​രു​ന്നു​ക​ള​ട​ക്കം ല​ഭ്യ​മാ​ക്കു​ന്ന​ത്.

ഇ​തി​നാ​യി സ​ർ​ക്കാ​ർ​ത​ല​ത്തി​ൽ ന​ട​പ്പാ​ക്കേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ളും സം​ഘ​ട​ന മു​ന്നോ​ട്ടു​വെ​ക്കു​ന്നു​ണ്ട്. ത​മി​ഴ്നാ​ട് മെ​ഡി​ക്ക​ൽ സ​ർ​വി​സ് കോ​ർ​പ​റേ​ഷ​ൻ മാ​തൃ​ക​യി​ൽ എ​ല്ലാ​വ​ർ​ക്കും സൗ​ജ​ന്യ​മാ​യി മ​രു​ന്നു​കി​ട്ടാ​നു​ള്ള സ​മ​ഗ്ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ആ​രോ​ഗ്യ​പ​രി​പാ​ല​നം അ​വ​കാ​ശ​മാ​ണ് എ​ന്ന ന​യം കൊ​ണ്ടു​വ​ര​ണം. ആ​രോ​ഗ്യ​മേ​ഖ​ല​ക്ക് അ​നു​വ​ദി​ക്കു​ന്ന തു​ക വ​ർ​ധി​പ്പി​ച്ച് പൊ​തു​ജ​നാ​രോ​ഗ്യ​മേ​ഖ​ല ശ​ക്തി​പ്പ​ടു​ത്ത​ണം.

എ​ല്ലാ​യി​ട​ങ്ങ​ളി​ലെ​യും ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലെ ഒ​ഴി​വു​ക​ൾ നി​ക​ത്ത​ണം. നി​യ​മ​നം ന​ട​ത്തു​മ്പോ​ൾ ലിം​ഗ​സ​മ​ത്വം ഉ​റ​പ്പാ​ക്ക​ണം. ആ​ശ വ​ർ​ക്ക​ർ​മാ​ർ​ക്ക​ട​ക്കം എ​ല്ലാ​വ​ർ​ക്കും മാ​സ​ശ​മ്പ​ളം ന​ൽ​ക​ണം. അ​ത് കൃ​ത്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ക​യും വേ​ണം. പൊ​തു സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തി​ലൂ​​ടെ​യു​ള്ള ആ​രോ​ഗ്യ​മേ​ഖ​ല​യു​ടെ സ്വ​കാ​ര്യ​വ​ത്ക​ര​ണ​ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണം. സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ളു​ടെ മാ​ന​സി​കാ​രോ​ഗ്യം ഉ​റ​പ്പു​വ​രു​ത്ത​ണം. എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി പ​രി​ഹ​രി​ക്കാ​നു​ള്ള സ​മി​തി​​യെ നി​യോ​ഗി​ക്ക​ണം.

വി​ല്ലേ​ജ്, ​​ബ്ലോ​ക്ക്, ജി​ല്ല, സം​സ്ഥാ​ന ത​ല​ങ്ങ​ളി​ലും ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലും പൊ​തു​ജ​നാ​രോ​ഗ്യ ഒ​ത്തു​ചേ​ര​ലു​ക​ൾ വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ലെ​ങ്കി​ലും ന​ട​ത്ത​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.സാ​വ​ർ​വ​ത്രി​ക ആ​രോ​ഗ്യ ആ​ന്ദോ​ള​ന സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രാ​യ ക​രി​ബ​സ​പ്പ, മ​നോ​ഹ​ർ ഇ​ള​വ​ർ​ത്തി, നി​ഷ ഗു​ലൂ​ർ, പ്ര​സ​ന്ന സ​ലി​ഗ്രം, ശാ​ന്ത​മ്മ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:metro news
News Summary - Changes in the public health arena are imperative
Next Story