Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightച​ന്ന​പ​ട്ട​ണ...

ച​ന്ന​പ​ട്ട​ണ പ​രാ​ജ​യം ച​ർ​ച്ച​യാ​ക്കാ​ൻ മ​ടി​ച്ച് ഗൗ​ഡ കു​ടും​ബം

text_fields
bookmark_border
ച​ന്ന​പ​ട്ട​ണ പ​രാ​ജ​യം ച​ർ​ച്ച​യാ​ക്കാ​ൻ മ​ടി​ച്ച് ഗൗ​ഡ കു​ടും​ബം
cancel
camera_alt

ദേ​വ​ഗൗ​ഡ മ​ക​ൻ കു​മാ​ര​സ്വാ​മി, പേ​ര​ക്കു​ട്ടി നി​ഖി​ൽ കു​മാ​ര സ്വാ​മി എന്നിവരോടൊപ്പം (ഫയൽചിത്രം)

ബം​ഗ​ളൂ​രു: മു​ൻ പ്ര​ധാ​ന​മ​ന്ത്രി എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ​യു​ടെ പേ​ര​ക്കു​ട്ടി നി​ഖി​ൽ കു​മാ​ര​സ്വാ​മി ച​ന്ന​പ​ട്ട​ണ നി​യ​മ​സ​ഭ മ​ണ്ഡ​ലം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​രി​ട്ട പ​രാ​ജ​യം ച​ർ​ച്ച​യാ​ക്കു​ന്ന​തി​ൽ​നി​ന്ന് വ​ഴു​തി ഗൗ​ഡ കു​ടും​ബം. ദേ​വ​ഗൗ​ഡ, മ​ക​നും നി​ഖി​ലി​ന്റെ പി​താ​വു​മാ​യ കേ​ന്ദ്ര​മ​ന്ത്രി എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി എ​ന്നി​വ​ർ ഞാ​യ​റാ​ഴ്ച മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ളി​ൽ​നി​ന്ന് കു​ത​റി​മാ​റി.

‘ഞാ​ൻ പാ​ർ​ട്ടി ഓ​ഫി​സ് സ​ന്ദ​ർ​ശി​ച്ച​ശേ​ഷം നി​ങ്ങ​ളു​ടെ എ​ല്ലാ ചോ​ദ്യ​ങ്ങ​ൾ​ക്കും മ​റു​പ​ടി പ​റ​യാം, ഇ​പ്പോ​ൾ ഇ​ല്ല’ -ദേ​വ​ഗൗ​ഡ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.‘​ച​ന്ന​പ​ട്ട​ണ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ച​ർ​ച്ച ചെ​യ്യേ​ണ്ട കാ​ര്യ​മി​ല്ല. ജ​ന​വി​ധി ഞ​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ന്നു അ​ത്ര​ത​ന്നെ’ -മു​ൻ മു​ഖ്യ​മ​ന്ത്രി കൂ​ടി​യാ​യ ജെ.​ഡി.​എ​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി പ്ര​തി​ക​രി​ച്ചു. ഗൗ​ഡ കു​ടും​ബ​ത്തി​ലെ മൂ​ന്നാം ത​ല​മു​റ​ക്കാ​ര​നാ​യ നി​ഖി​ൽ കു​മാ​ര​സ്വാ​മി​യു​ടെ മൂ​ന്നാം തോ​ൽ​വി​യാ​ണ് ച​ന്ന​പ​ട്ട​ണ​യി​ൽ സം​ഭ​വി​ച്ച​ത്.

2019ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മാ​ണ്ഡ്യ മ​ണ്ഡ​ല​ത്തി​ൽ സു​മ​ല​ത അം​ബ​രീ​ഷി​നോ​ട് ല​ക്ഷ​ത്തി​ലേ​റെ വോ​ട്ടു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​മ​ന​ഗ​ര​യി​ൽ കോ​ൺ​ഗ്ര​സി​ന്റെ എ​ച്ച്.​എ. ഇ​ക്ബാ​ൽ ഹു​സൈ​നോ​ടും പ​രാ​ജ​യ​പ്പെ​ട്ടു. ച​ന്ന​പ​ട്ട​ണ​യി​ൽ പി​താ​വി​ന്റെ സി​റ്റി​ങ് സീ​റ്റി​ൽ 25,413 വോ​ട്ടു​ക​ൾ​ക്കാ​ണ് കോ​ൺ​ഗ്ര​സി​ന്റെ സി.​പി. യോ​ഗേ​ശ്വ​ര​യോ​ട് അ​ടി​യ​റ​വ് പ​റ​ഞ്ഞ​ത്. എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി ഈ ​മ​ണ്ഡ​ല​ത്തി​ൽ കാ​മ്പ് ചെ​യ്ത് പ്ര​ചാ​ര​ണം ന​ട​ത്തി​യി​രു​ന്നു. ന​വ​തി പി​ന്നി​ട്ട പ്രാ​യ​ത്തി​ലും പേ​ര​ക്കു​ട്ടി​ക്കാ​യി രം​ഗ​ത്തി​റ​ങ്ങി​യ ദേ​വ​ഗൗ​ഡ​യാ​ക​ട്ടെ ഉ​പ​മു​ഖ്യ​മ​ന്ത്രി​യും കെ.​പി.​സി.​സി അ​ധ്യ​ക്ഷ​നു​മാ​യ ഡി.​കെ. ശി​വ​കു​മാ​റി​നെ വെ​ല്ലു​വി​ളി​ക്കു​ക​യും ചെ​യ്ത​താ​ണ്. ‘ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശി​വ​കു​മാ​ർ എ​ന്റെ മ​ക​നെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു. ആ ​മോ​ഹം ന​ട​ന്നി​ല്ല. ഇ​പ്പോ​ഴി​താ പേ​ര​ക്കു​ട്ടി​യെ തോ​ൽ​പി​ക്കാ​ൻ വി​യ​ർ​ക്കു​ന്നു. ഞാ​ൻ ജീ​വി​ച്ചി​രി​ക്കു​ന്ന കാ​ല​ത്തോ​ളം ആ ​സ്വ​പ്നം പൂ​വ​ണി​യി​ല്ല’ എ​ന്നാ​യി​രു​ന്നു ഗൗ​ഡ പ​റ​ഞ്ഞ​ത്.

മ​റ്റൊ​രു പേ​ര​ക്കു​ട്ടി മു​ൻ എം.​പി പ്ര​ജ്വ​ൽ രേ​വ​ണ്ണ ബ​ലാ​ത്സം​ഗ കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന വേ​ള​യി​ലാ​ണ് ദേ​വ​ഗൗ​ഡ ച​ന്ന​പ​ട്ട​ണ​യി​ൽ ശു​ഭ ജ​ന​വി​ധി പ്ര​തീ​ക്ഷി​ച്ച​ത്. പ്ര​ജ്വ​ലി​ന്റെ ജാ​മ്യ ഹ​ര​ജി സു​പ്രീം​കോ​ട​തി​യും ത​ള്ളി​യ​താ​ണ് അ​വ​സ്ഥ. ഗൗ​ഡ​യു​ടെ മ​റ്റൊ​രു മ​ക​ൻ എ​ച്ച്.​ഡി. രേ​വ​ണ്ണ എം.​എ​ൽ.​എ​യു​ടെ മ​ക​നാ​ണ് ഹാ​സ​ൻ ജെ.​ഡി.​എ​സ് എം.​പി​യാ​യി​രു​ന്ന പ്ര​ജ്വ​ൽ രേ​വ​ണ്ണ. പ്ര​ജ്വ​ൽ രേ​വ​ണ്ണ ബ​ലാ​ത്സം​ഗ കേ​സി​ലും ഭാ​ര്യ അ​തി​ജീ​വി​ത​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ലും പ്ര​തി​യാ​ണ്. വീ​ട്ടി​ലും ജ​ന്മ​നാ​ട്ടി​ലും വി​ല​ക്കോ​ടെ കോ​ട​തി അ​നു​വ​ദി​ച്ച ജാ​മ്യ​ത്തി​ലാ​ണ് ഇ​രു​വ​രും പു​റ​ത്ത് ക​ഴി​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nikhil KumaraswamyChannapatna bypoll
News Summary - Channapatna Bypoll
Next Story