ചിത്രപാതയിൽ വർണാഘോഷം തീർത്ത് ചിത്രസന്തെ
text_fieldsബംഗളൂരു: ഇരുവശത്തും പെയിന്റിങ്ങുകളും ശിൽപങ്ങളും ഇടംപിടിച്ച് വർണവീഥിയായി മാറിയ കുമാരകൃപ റോഡ്. ചിത്രങ്ങൾ വിൽക്കാനെത്തിയ നൂറുകണക്കിന് കലാകാരന്മാർ, കലാസ്വാദനത്തിനും ചിത്രങ്ങൾ വാങ്ങാനുമെത്തിയ ലക്ഷക്കണക്കിന് പേർ...ബംഗളൂരുവിലെ ചിത്രകലാ പരിഷത്തിലേക്കുള്ള വഴികൾ ഞായറാഴ്ച നടന്ന ചിത്രസന്തെയിൽ ചിത്രപാതയായ് മാറുകയായിരുന്നു. കർണാടക ചിത്രകലാ പരിഷത്ത് സംഘടിപ്പിച്ച 21ാമത് ചിത്രസന്തെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു.
കലയുടെ പ്രോത്സാഹനത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ചിത്രകലാ പരിഷത്തിന് ഗ്രാന്റായി 50 ലക്ഷം രൂപ നൽകുമെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിലെ എല്ലാ ജില്ലകളിലും ചിത്രകലാ മ്യൂസിയവും ആർട്ട് ഗാലറികളും സ്ഥാപിക്കാൻ ആവശ്യമായ സഹായം സർക്കാർ നൽകും.
രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തിയ ശാസ്ത്രജ്ഞർക്ക് ഇത്തവണത്തെ ചിത്രസന്തെ സമർപ്പിച്ചതിൽ മുഖ്യമന്ത്രി ചിത്രകലാ പരിഷത് ഭാരവാഹികളെ സന്തോഷം അറിയിച്ചു. 22 സംസ്ഥാനങ്ങളിൽനിന്നായി 1600 കലാകാരന്മാർ ചിത്രസന്തെയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.